SignIn
Kerala Kaumudi Online
Tuesday, 10 March 2026 2.27 AM IST

ആലപ്പുഴയിൽ ചുവരെഴുത്ത് തുടങ്ങി പി.പി.ചിത്തരഞ്ജൻ

Increase Font Size Decrease Font Size Print Page
pp

ആലപ്പുഴ: ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ ആലപ്പുഴ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥിയായി സിറ്റിംഗ് എം.എൽ.എ പി.പി.ചിത്തരഞ്ജന് വേണ്ടി ചുവരെഴുത്ത് ആരംഭിച്ചു. പേരും ചിഹ്നവും ചിത്രവും ഉൾപ്പെടുത്തിയാണിത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുറപ്പിച്ചവരോട്​ പ്രചാരണം തുടങ്ങാൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ നഗരത്തിലും പരിസര പ്ര​ദേശങ്ങളിലും തൊഴിലാളികളുടെ നേതൃത്വത്തിലാണ്​ ചുവരെഴുത്ത്​ ആരംഭിച്ചത്​. കല്ലൻ പാലത്തിന്​ സമീപം ‘‘വരിക ജനനായക വീണ്ടും, ആലപ്പുഴയുടെ നന്മയ്ക്കായി’’ എന്ന തലക്കെട്ടിലാണ് ചുവരെഴുത്ത്​. ആലപ്പുഴയുടെ ജനനായൻ വീണ്ടും എന്ന ക്യാപ്​ഷനിലാണ്​ ​. ഇന്നലെ രാവിലെ മുതലാണ്​ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവര​ഴെുത്ത്​ ആരംഭിച്ചത്​. പാർട്ടി നിർദേശ പ്രകാരമാണ്​ എഴുത്ത്​ തുടങ്ങിയതെന്ന് തൊഴിലാളികൾ പറയുമ്പോൾ, യാതൊരു നിർദ്ദേശവും നൽകിയിട്ടില്ലെന്നും പാർട്ടി അനുഭാവികൾ സ്വന്തം താൽപര്യ പ്രകാരം ചുവരെഴുത്ത് നടത്തുന്നതാകാമെന്നുമാണ് എം.എൽ.എ ഓഫീസിന്റെ പ്രതികരണം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.