
തിരുവനന്തപുരം: ജില്ലയിൽ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വർക്കല. ജില്ലാ സെക്രട്ടറിക്ക് ഇളവ് നൽകി മത്സരിപ്പിക്കുമ്പോൾ സിറ്റിംഗ് മണ്ഡലം നിലനിറുത്തുയെന്ന ലക്ഷ്യമ്ണ് സി.പി.എമ്മിന്. മൂന്നുതവണ എം.എൽ.എയായ വർക്കല കഹാറിനെ രംഗത്തിറക്കിയാണ് മണ്ഡലം തിരിച്ചുപിടിക്കാനുള്ള യു.ഡി.എഫ് നീക്കം. മുതിർന്ന സി.പി.എം നേതാവിന്റെ മകളും വർക്കല ഏരിയ കമ്മിറ്റി അംഗവുമായിരുന്ന സ്മിത സുന്ദരേശനെ
ബി.ജെ.പി സ്ഥാനാർത്ഥിയാക്കിയതോടെ പോരാട്ടത്തിന് വാശിയേറി.
വർക്കല മുൻസിപ്പാലിറ്റിയും,ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ, വെട്ടൂർ പഞ്ചയത്തുകളും ചേർന്നതാണ് മണ്ഡലം.ഭരണ പരാജയങ്ങൾ രാഷ്ട്രീയ തിരിച്ചടികളായി മാറുന്നതാണ് മണ്ഡലത്തിന്റെ ചരിത്രം. ഹിന്ദുക്കൾക്കൊപ്പം മുസ്ലിം ക്രിസ്ത്യൻ സമുദായങ്ങളും നിർണായകം..2001 വരെ എൽ.ഡി.എഫിന്റെ കോട്ടയായിരുന്നു . 2001ൽ വർക്കല കഹാറിലൂടെ യു.ഡി.എഫ് വിജയിച്ചു. പിന്നീട് രണ്ടു തവണ കൂടി വർക്കല കഹാർ വർക്കലയിൽ നിന്ന് നിയമസഭാംഗമായി. 2016ൽ വി.ജോയിയെ മത്സരത്തിനിറക്കി എൽ.ഡി.എഫ് മണ്ഡലം തിരിച്ചുപി ടിച്ചു. 2021ൽ വി.ജോയി 68,816 വോട്ടുകൾ നേടി മണ്ഡലം നിലനിർത്തി. കോൺഗ്രസിലെ ബി.ആർ.എം ഷഫീറിന് ലഭിച്ചത് 50,995 വോട്ടുകൾ. ബി.ജെ.പി 11,214 വോട്ടുകൾ നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |