
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗരേഖയിൽ ബി.ജെ.പി സീൽ വന്നതുമായി ബന്ധപ്പെട്ട സോഷ്യമീഡിയ പോസ്റ്റുകൾ കൂട്ടത്തോട നീക്കം ചെയ്ത പൊലീസ് നടപടിയിൽ വ്യക്തമായ ഉത്തരം പറയാതെ ഡി.ജി.പി റവാഡ ചന്ദ്രശേഖർ.
കമ്മീഷനെ കുറിച്ചുള്ള തെറ്റായ പോസ്റ്റുകളാണ് നീക്കം ചെയ്തതെന്ന് ഡി.ജി.പി
മാദ്ധ്യമങ്ങളോട് പറഞ്ഞെങ്കിലും, എന്ത് തെറ്റാണ് കണ്ടെത്തിയതെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുണ്ടായില്ല. പിശകാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതല്ലേയെന്ന ചോദ്യത്തോട്, കമ്മീഷൻ പൊലീസിന് പരാതി നൽകിയിരുന്നു എന്നായിരുന്നു മറുപടി.
ഐ.ടി ആക്ട പ്രകാരമാണ് പോസ്റ്റുകൾ നീക്കം ചെയ്യാൻ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കേരള പൊലീസ് നോട്ടീസ് നൽകിയത്. പോസ്റ്റുകൾ നീക്കം ചെയ്ത പൊലീസ് നടപടി വിശദീകരിക്കേണ്ടത് പൊലീസാണെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി.ജെ.പി സീൽ ഉൾപ്പെട്ട വിവാദ സർക്കുലർ പങ്കു വച്ച എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെയും പോസ്റ്റ് നീക്കം ചെയ്യുന്ന പൊലീസ് നടപടി പുരോഗമിക്കുകയാണ്. ഫേസ്‌ബുക്ക്,ഇൻസ്റ്റഗ്രാം,എക്‌സ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്കാണ് നോട്ടീസ് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |