
കൊച്ചി: സ്ത്രീധനം നൽകുന്നത് കുറ്റകരമാക്കുന്ന വ്യവസ്ഥ ഒഴിവാക്കി സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടി. സ്ത്രീധനം വാങ്ങുന്നതിനൊപ്പം നൽകുന്നതും കുറ്റമായി കണക്കാക്കുന്ന, നിയമത്തിലെ മൂന്നാംവകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശി ടെൽമി ജോളി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. സ്ത്രീധനം നൽകുന്നവരെയും കുറ്റക്കാരായി കണക്കാക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ടു പീഡനങ്ങളും മറ്റുമുണ്ടായാൽ വധുവിന്റെ വീട്ടുകാർക്ക് പരാതി ഉന്നയിക്കാൻ കഴിയുന്നില്ലെന്നാണ് ഹർജിക്കാരിയുടെ ആക്ഷേപം. ഹർജി രണ്ടുമാസം കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |