
തിരുവനന്തപുരം: ഈ വർഷത്തെ ഭൗമ മണിക്കൂർ(എർത്ത് അവർ) 28ന് രാത്രി 8.30 മുതൽ 9.30 വരെ ആയിരിക്കും. മുൻ വർഷങ്ങളിലെന്നപോലെ രാഷ്ട്രപതി ഭവൻ, ഇന്ത്യ ഗേറ്റ് ഉൾപ്പെടെയുള്ള ഭൗമ മണിക്കൂർ ആചരണത്തിന്റെ ഭാഗമായി വൈദ്യുത ദീപങ്ങൾ കെടുത്തും. എല്ലാ സ്ഥാപനങ്ങളും കുടുംബങ്ങളും ഭൗമ മണിക്കൂറിന്റെ ഭാഗമാകണമെന്ന് ഡബ്ലിയു.ഡബ്ലിയു.എഫ് ഇന്ത്യ സംസ്ഥാന ഡയറക്ടർ രഞ്ജൻ മാത്യു വർഗീസ് അഭ്യർത്ഥിച്ചു.
28ന് മാനവീയം വീഥിയിൽ സൈക്ലോത്തോൺ, വൈകിട്ട് 6.30 മുതൽ 9.30 വരെ മ്യൂസിയത്ത് മെഴുകുതിരി തെളിച്ച് സംഗീത സായാഹ്നം തുടങ്ങിയവ ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |