SignIn
Kerala Kaumudi Online
Tuesday, 21 April 2026 7.23 AM IST

ശിവഗിരിയിൽ ശ്രീനാരായണ ദാർശനിക ശിബിരം

Increase Font Size Decrease Font Size Print Page

ശിവഗിരി: ഗുരുധർമ്മ പ്രചാരകരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിൽ ശിവഗിരിയിൽ ഏപ്രിൽ1,2,3 തീയതികളിൽ ശ്രീനാരായണ ദാർശനിക പഠന ശിബിരം സംഘടിപ്പിക്കും.

ശിവഗിരി മഠത്തിലെ സന്യാസിവര്യന്മാരും ഇതര പണ്ഡിതന്മാരും നയിക്കുന്ന പഠന ക്ലാസ്സുകൾ, ശ്രീനാരായണ ധർമ്മം നിത്യജീവിതത്തിൽ എങ്ങനെ സ്വാംശീകരിക്കാം , നിത്യ പ്രാർത്ഥന, യോഗ - ധ്യാന പരിശീലനം, ഹവനം - നിത്യ ജീവിതത്തിൽ ഗുരുദേവ കൃതിപഠനം, ശ്രീനാരായണ ധർമ്മമനുസരിച്ചുള്ള കുടുംബ ജീവിതം തുടങ്ങിയ പരിശീലനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ഏപ്രിൽ ഒന്നിന് രാവിലെ 10 ന് ശിവഗിരി ഗുരുധർമ്മ പ്രചരണസഭ ഹാളിൽ ശ്രീനാരായണ ധർമ്മസംഘം ടസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണവും, ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി അസംഗാനന്ദഗിരിസ്വാമി ആമുഖപ്രഭാഷണവും നടത്തും. സ്വാമി സച്ചിദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ദേവാത്മാനന്ദ സരസ്വതി തുടങ്ങിയവർ ക്ലാസുകൾ നയിക്കും. ധർമ്മപ്രചാരകരാകാൻ താത്പര്യമുള്ളവർ 7012721492, 9496504181 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

TAGS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.