
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെൻറൽ കോളേജിൽ ജാതിപരമായ മാനസികപീഡനംമൂലം ജീവനൊടുക്കിയ നിതിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും ആശ്രിത നിയമനവും നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അശോകൻ.എ.കെ നഗർ അദ്ധ്യക്ഷത വഹിച്ചു. എൻ.സതീന്ദ്രൻ, സന്തോഷ് അരുകുറ്റി, മധു കെ.ചേരമൻ, ശശി മാറനല്ലൂർ, അംബിക, ശ്രുതി, മാധുരി, ഗീതാവിജയൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |