തിരുവനന്തപുരം: എരണയിൽ,നാഗർകോവിൽ ഭാഗങ്ങളിൽ പാതയിരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ഇന്നുമുതൽ നവംബർ 12വരെ പരശുറാം,ഏറനാട് എക്സ്പ്രസുകളുടെ സർവ്വീസിൽ നിയന്ത്രണം ഏർപ്പെടുത്തി.രാവിലെ 4.15ന് നാഗർകോവിലിൽ നിന്ന് പുറപ്പെടേണ്ട പരശുറാം 22,23,25,28,31,നവംബർ2,4,7,10,12 തീയതികളിൽ ഒന്നരമണിക്കൂർ വൈകി രാവിലെ 5.45നായിരിക്കും പുറപ്പെടുക.നാഗർകോവിലിലേക്കുള്ള ഏറനാട് എക്സ്പ്രസ് 21,22,24,27,30,നവംബർ 1,3,6,9,11 തീയതികളിൽ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.മംഗലാപുരത്തേക്കുള്ള അടുത്ത ദിവസത്തെ മടക്കയാത്രയും തിരുവനന്തപുരത്തുനിന്നായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |