തിരുവനന്തപുരം: മെഡിക്കൽ അനുബന്ധ സേവനങ്ങളുടെ മേഖലയിലെ ഐ.ടി അനുബന്ധ വികസന സംവിധാനങ്ങളുണ്ടാക്കുന്നതിനായി യോജിച്ച് പ്രവർത്തിക്കാൻ സംസ്ഥാനത്തെ മെഡിക്കൽ ടെക്നോളജി കൺസോർഷ്യവും സ്റ്റാർട്ടപ് മിഷനും ധാരണാപത്രം ഒപ്പിട്ടു. ടെക്നോപാർക്കിൽ നടന്ന ഇന്റർനെറ്റ് ഒഫ് തിംഗ്സ് (ഐ.ഒ.ടി) ഉച്ചകോടിയുടെ ഭാഗമായി സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ അനൂപ് അംബികയും കെ.എം.ടി.സി സ്പെഷ്യൽ ഓഫീസർ സി. പത്മകുമാറുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. മെഡിക്കൽ ടെക്നോളജി, മെഡിക്കൽ ഉപകരണ മേഖലയിലെ ഗവേഷണ വികസനങ്ങളിലും ഇന്നൊവേഷനുകളിലും കേരളത്തെ ദേശീയതലത്തിൽ മുൻനിര സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപംകൊടുത്തതാണ് കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |