SignIn
Kerala Kaumudi Online
Friday, 26 April 2024 9.59 AM IST

പോക്സോ കേസ്: അദ്ധ്യാപകർക്കെതിരെ നടപടിക്ക് കോടതി വിധി കാക്കേണ്ടതില്ല

pocso

കൊച്ചി: പോക്സോ കേസിലും കുട്ടികളെ ആക്രമിച്ച കേസിലും അദ്ധ്യാപകരോ അനദ്ധ്യാപകരോ അറസ്റ്റിലായാൽ അച്ചടക്ക നടപടി സ്വീകരിക്കാൻ കോടതി വിധി വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കുറ്റക്കാരല്ലെന്ന് കോടതി പിന്നീട് വിധിയെഴുതിയാൽ സസ്പെൻഷനിലായിരുന്ന കാലയളവ് സർവീസാക്കി മാറ്റാൻ ഇവർക്ക് ആവശ്യപ്പെടാനാകുമെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ വ്യക്തമാക്കി. ഇതുൾപ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പു നേരിടുന്ന പ്രശ്നങ്ങൾക്കുള്ള നിർദ്ദേശങ്ങളും നൽകി.

കോഴിക്കോട് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗം അദ്ധ്യാപിക ജോളിയമ്മ വി. തോമസ് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി നിർദ്ദേശം. ഹർജിക്കാരിയെ 2016 ജൂൺ ഒന്നിന് ഇതേ സ്കൂളിൽ ഹയർ സെക്കൻഡറി അദ്ധ്യാപികയായി നിയമിച്ചതിന് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ അംഗീകാരം നിഷേധിച്ചിരുന്നു. സെലക്ഷൻ കമ്മിറ്റിയിൽ സർക്കാർ അംഗമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

പിന്നീട് 2017 മാർച്ച് 25ന് സർക്കാർ അംഗം ഉൾപ്പെട്ട സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിയമനം നൽകി. ഈ തീയതി കണക്കാക്കി അംഗീകാരവും നൽകി. എന്നാൽ തനിക്ക് 2016 ജൂൺ ഒന്നുമുതലുള്ള നിയമനത്തിന് അർഹതയുണ്ടെന്നു വ്യക്തമാക്കിയാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. ഒരേ സ്കൂളിലെ ഇത്തരം നിയമനങ്ങൾക്ക് സെലക്ഷൻ കമ്മിറ്റി ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. 2016 ജൂൺ ഒന്നിനു നടത്തിയ നിയമനത്തിന് അനുമതി നിഷേധിച്ച ഉത്തരവും റദ്ദാക്കി. ആ തീയതിയിൽ നിയമനം നടന്നതായി കണക്കാക്കാനും നിർദ്ദേശിച്ചു.

അദ്ധ്യാപകരുടെ

ഡേറ്റാബാങ്ക് വേണം

സർവീസിൽ പ്രവേശിച്ച തീയതി, യോഗ്യത തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി അദ്ധ്യാപകരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇതും സ്റ്റാഫ് ഫിക്സേഷൻ ഉത്തരവുകൾ, സീനിയോറിറ്റി ലിസ്റ്റ്, സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് തുടങ്ങിയവ വിദ്യാഭ്യാസ വകുപ്പിന്റെ പോർട്ടലുമായി ലിങ്ക് ചെയ്യണം. സീനിയോറിറ്റി ലിസ്റ്റ് എല്ലാ അദ്ധ്യയന വർഷവും മേയ് 31നു മുമ്പ് സമർപ്പിക്കണം. നിർദ്ദേശങ്ങൾക്ക് സർക്കാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും നവംബർ 25നു മറുപടി നൽകണം.

മറ്റ് നിർദ്ദേശങ്ങൾ

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ബയോമെട്രിക് ഹാജർ

സംവിധാനം ഏർപ്പെടുത്തണം

 പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പോർട്ടലുമായി ഇത് ലിങ്ക്

ചെയ്യാനാവുമോയെന്ന് പരിശോധിക്കണം

സ്വകാര്യ സ്കൂളുകളിലെ ഉൾപ്പെടെ വിദ്യാർത്ഥികളുടെ

സമഗ്രമായ ഡേറ്റാബേസ് ഉണ്ടാക്കണം

 വിദ്യാർത്ഥി പ്രവേശനത്തിനുള്ള യു.ഐ.ഡി സംവിധാനം സി.ബി.എസ്.ഇ,

ഐ.സി.എസ്.ഇ സ്കൂളുകളിലും ഏർപ്പെടുത്തണം

 ഇതുവഴി എയ്‌ഡഡ് സ്കൂളുകളിലെ വ്യാജ പ്രവേശനങ്ങൾ തടയാം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.