SignIn
Kerala Kaumudi Online
Friday, 26 April 2024 7.22 PM IST

വനിതാ, എസ്.സി- എസ്.ടി വിഭാഗങ്ങളിലായി നാല് സിനിമയൊരുക്കി കെ.എസ്.എഫ്.ഡി.സി

fars

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 'വനിതകളുടെ സംവിധാനത്തിലുള്ള സിനിമ', പട്ടികജാതി -പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരുടെ സിനിമ' പദ്ധതികളിൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി) അടുത്ത വർഷം നാല് സിനിമകൾ നിർമ്മിക്കും. വനിതാ വിഭാഗത്തിൽ ശിവരഞ്ജിനി ജെ.യുടെ 'വിക്ടോറിയ', ഫർസാന പി.യുടെ 'മുംതാ' എന്നീ തിരക്കഥകളും പട്ടികജാതി -പട്ടികവർഗ വിഭാഗത്തിൽ മനോജ്കുമാർ സി.എസിന്റെ 'പ്രളയശേഷം ഒരു ജലകന്യക', സുനീഷ് വടക്കുമ്പാടന്റെ 'കാടു' എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു.

2019-20ൽ ആരംഭിച്ച 'വനിതകളുടെ സംവിധാനത്തിലുള്ള സിനിമ' പദ്ധതിയിൽ ആദ്യ സിനിമയായ താര രാമാനുജന്റെ 'നിഷിദ്ധോ', രണ്ടാമത്തെ ചിത്രമായ മിനി ഐ.ജി.യുടെ 'ഡിവോഴ്സ്' എന്നിവ പ്രദർശനത്തിനൊരുങ്ങുന്നു. 2020-21 ൽ തിരഞ്ഞെടുക്കപ്പെട്ട ശ്രുതി നമ്പൂതിരി സംവിധാനം ചെയ്ത 'ബി 3244', ഇന്ദു വി.ആറിന്റെ 'നിള' എന്നിവയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. 2020-21 ലാണ് 'പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരുടെ സിനിമ' പദ്ധതി ആവിഷ്‌കരിച്ചത്. ഇതിൽ തെരഞ്ഞെടുക്കപ്പെട്ട വി.എസ്.സനോജിന്റെ 'അരിക്', അരുൺ ജെ.മോഹന്റെ 'പിരതി' എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.