തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് 2023 ജനുവരിയിൽ സംഘടിപ്പിക്കുന്ന 'ഇവോൾവ് – 23' അന്താരാഷ്ട്ര കോൺഫറൻസിന്റെ നടത്തിപ്പിനായി റിസോഴ്സ് പേഴ്സണെ നിയമിക്കും. 2022 ഡിസംബർ 1 മുതൽ 2023 മാർച്ച് 31 വരെയാണ് കാലാവധി. പ്രായം 50 വയസിൽ താഴെയായിരിക്കണം. പ്രതിമാസവേതനം 75,000 രൂപ. ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്. താത്പര്യമുള്ളവർ വിശദ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ evolve2023kerala@gmail.com ലേക്ക് അയക്കണം. അവസാന തീയതി നവംബർ 19.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |