ആലപ്പുഴ: കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.എസ്.ഇ.എസ്.എ) സംസ്ഥാന ഭാരവാഹികളായി എൻ.അശോകൻ (പ്രസിഡന്റ്),ഡി.ശ്രീകുമാർ,ബി.രാധാകൃഷ്ണൻ,എസ്.സജീവ് (വൈസ് പ്രസിഡന്റുമാർ),വി.എ.സലിം (ജനറൽ സെക്രട്ടറി),ആർ.മോഹൻകുമാർ,എം.സുഗുണൻ,കെ.ഷാജി (സെക്രട്ടറിമാർ),എം.കെ.ഗിരീഷ് (ട്രഷറർ) എന്നിവരെയും 16 അംഗ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.എരമല്ലൂരിൽ നടന്ന 42-ാമത് സംസ്ഥാന സമ്മേളനം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് എൻ.അശോകൻ അദ്ധ്യക്ഷത വഹിച്ചു.ദലീമ ജോജോ എം.എൽ.എ,എക്സൈസ് വിജിലൻസ് ഓഫീസർ കെ.മുഹമദ് ഷാഫി,എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രദീപ്,സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സന്തോഷ് കുമാർ,ജോയിന്റ് എക്സൈസ് കമ്മിഷണർമാരായ എ.എസ്. രഞ്ജിത്,എ.ആർ.സുൾഫിക്കർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |