തൃശൂർ : ഇന്ത്യൻ കോഫി ഹൗസ് തിരഞ്ഞെടുപ്പിൽ തൊഴിലാളികളുടെ കൂട്ടായ്മയായ സഹകരണ വേദിക്ക് മിന്നും ജയം. സഹകരണ വേദിയിലെ 13 അംഗ പാനലിലെ മുഴുവൻ പേരും വിജയിച്ചു. സി.ഐ.ടി.യു നേതൃത്വം നൽകുന്ന സംരക്ഷണ സമിതിയെയാണ് പരാജയപ്പെടുത്തിയത്. എസ്.അജിത്ത് കുമാർ, എസ്.എസ്.അനിൽ കുമാർ, ബിജു കാറൽമണ്ണ , എം.ബിജു ജോർജ്ജ് , ബിനേഷ്.എസ് , കെ.സി.ശ്യാംലാൽ, സി.എസ്.ഷാബു , ജി.ഷിബു, കെ.പി.സുധി, പി.ചന്ദ്രലേഖ, എസ്.വിജിത , എസ്.ജെ.സുചിത്രറാണി , കെ.കെ.രാജീവ് എന്നിവരാണ് സഹകരണ വേദി പാനലിൽ നിന്ന് വിജയിച്ചത്. 1978 വോട്ടർമാരിൽ 1701 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച സി.ഐ.ടി.യു ഇത്തവണ സംരക്ഷണ മുന്നണിയുണ്ടാക്കിയായിരുന്നു രംഗത്തിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |