തിരുവനന്തപുരം: ഭരണഘടനാദിനത്തോടനുബന്ധിച്ച് 26ന് രാവിലെ 11ന് സംസ്ഥാനത്തെ എല്ലാ സർക്കാർ,അർദ്ധസർക്കാർ,സ്വയംഭരണസ്ഥാപനങ്ങൾ,തദ്ദേശസ്ഥാപങ്ങൾ,ലീഗൽ സർവീസ് സൊസൈറ്റി ഒാഫീസുകൾ എന്നിവിടങ്ങളിൽ ഭരണഘടനയുടെ ആമുഖം വായിക്കും.കൂടാതെ ചർച്ചകൾ,വെബിനാറുകൾ,ക്വിസ്,ഉപന്യാസ മത്സരങ്ങൾ,ഡിബേറ്റ് എന്നിവയും നടത്തും.സ്കൂൾ അസംബ്ളികളിൽ ഭരണഘടനയുടെ ആമുഖത്തിന് പുറമെ മൗലികാവകാശങ്ങളും വായിക്കും.26ന് അവധിയുളള സ്ഥാപനങ്ങളിൽ 25ന് ഇൗ പരിപാടികൾ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |