തിരുവനന്തപുരം; ബഫർസോണിൽ സുപ്രീം കോടതിയിൽ സമർപ്പിക്കുന്നതിനായി തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫീൽഡ് പരിശോധനയും കെട്ടിടങ്ങൾ അടക്കമുള്ളവയുടെ വിവര ശേഖരണവും ത്വരിതപ്പെടുത്തും. ഇതിനായി 115 പഞ്ചായത്തുകളുടെ സർവ്വേ നമ്പരടക്കമുള്ള വിവരങ്ങളടങ്ങിയ പ്രഫോർമ തയ്യാറാക്കി പ്രസിദ്ധീകരിക്കാനും .വനം മന്ത്രി എ.കെ.ശശീന്ദ്രൻ അഡ്വക്കറ്റ് ജനറലുമായി നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനിച്ചു..
ഇക്കാര്യം പ്രധാന പത്രങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തും. ജനുവരി 15 നകം നടപടികൾ പൂർത്തിയാക്കുകയും അതിനുശേഷം ആവശ്യമുള്ള സ്ഥലങ്ങളിൽ കമ്മിറ്റി സ്ഥലപരിശോധന നടത്താനും തീരുമാനിച്ചു.സുപ്രീം കോടതി നിർദ്ദേശിച്ച പ്രകാരം നിർമാണങ്ങളുടെ കണക്ക് ശേഖരിച്ചുകൊണ്ടുള്ള ഉപഗ്രഹ സർവ്വെ റിപ്പോർട്ട് വിദഗ്ദ്ധ സമിതി അദ്ധ്യക്ഷന് സമർപ്പിക്കും. റിപ്പോർട്ട് സുപ്രീം കോടതിയിലും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും കേന്ദ്ര എംപവ്വേർഡ് കമ്മിറ്റിയ്ക്കും നൽകും.
ബഫർസോൺ വിഷയത്തിലെ സുപ്രീം കോടതി വിധി പ്രതീക്ഷ നൽകുന്നതാണെന്നും കേരളത്തിലെ പ്രത്യേക സാഹചര്യം സുപ്രീം കോടതിയെ ധരിപ്പിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |