SignIn
Kerala Kaumudi Online
Saturday, 27 April 2024 12.47 AM IST

പന്നി കർഷക വായ്പയ്ക്ക് മൊറട്ടോറിയം പരിഗണനയിൽ

jlo

തിരുവനന്തപുരം: പന്നി കർഷകരുടെ ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി ജെ.‌ചിഞ്ചുറാണി നിയമസഭയിൽ പറഞ്ഞു. ആഫ്രിക്കൻ പന്നിപ്പനി വ്യാപനം തടയാൻ 3808പന്നികളെ കൊല്ലേണ്ടിവന്നു. 7ജില്ലകളിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. 1.53കോടി രൂപ നഷ്ടപരിഹാരമായി നൽകി. ശേഷിക്കുന്ന 46.05ലക്ഷം രൂപ ഉടൻ നൽകും. നഷ്ടപരിഹാരത്തിൽ പകുതി കേന്ദ്രമാണ് നൽകേണ്ടതെങ്കിലും കേന്ദ്രവിഹിതം ലഭിക്കും മുൻപുതന്നെ കർഷകർക്ക് നഷ്ടപരിഹാരം നൽകി. സാമ്പിളെടുത്ത ശേഷം രോഗം സ്ഥിരീകരിക്കുന്നതിനിടെ ചത്ത പന്നികളെ വളർത്തിയവർക്കും നഷ്ടപരിഹാരം നൽകുമെന്നും ടി.സിദ്ധിഖിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.