കൊച്ചി: കൃഷി,ആരോഗ്യം തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗവേഷണഫലങ്ങൾക്ക് കഴിയണമെന്നും സാമൂഹ്യ പ്രതിബദ്ധതയുള്ള ഗവേഷണങ്ങളുണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നോളജ് ട്രാൻസ്ലേഷൻ റിസർച്ചുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ദ്വിദിന ദേശീയ ക്രോസ് ഡിസിപ്ളിനറി കോൺഫറൻസിന്റെയും ശില്പശാലയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗവേഷണരംഗം കൂടുതൽ മെച്ചപ്പെടണം. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് 500 പേർക്ക് നൽകാനാവുമെന്നാണ് കരുതിയത്. ഈ വർഷം 150പേർക്ക് ഫെലോഷിപ്പ് നൽകാൻ തീരുമാനിച്ചപ്പോൾ 70 പേർ മാത്രമാണ് അർഹരായത്. മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ് പങ്കെടുത്തു. കോൺഫറൻസ് ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |