കൊച്ചി: എറണാകുളം ഡർബാർഹാൾ മൈതാനത്തുനിന്ന് ഏഴുലക്ഷംരൂപ വിലപിടിപ്പുള്ള അലങ്കാരബൾബുകൾ മോഷ്ടിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. പുന്നപ്ര സ്വദേശി ആർ. നിഹാർ (40), കതൃക്കടവ് എ.പി. വർക്കി നഗർ സ്വദേശി രാഘവൻ (34) എന്നിവരാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. ജൂൺ 12നാണ് 40 ബൊള്ളാർഡ് ലൈറ്റുകൾ മോഷണം പോയത്. ഇരുമ്പ് ഹോൾഡറടക്കമാണ് ഇളക്കിയെടുത്തത്. ഹോൾഡർ ആക്രിക്കടകളിൽ വിറ്റ് പണമെടുത്തശേഷം ബൾബുകൾ ഉപേക്ഷിക്കാനായിരുന്നു പ്രതികളുടെ പദ്ധതി.
സി.സി ടിവി ക്യാമറകൾ പരിശോധിച്ചും നിരീക്ഷണത്തിലൂടെയുമാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് സെൻട്രൽ ഇൻസ്പെക്ടർ അനീഷ് ജോയി പറഞ്ഞു. പ്രതികൾ സഞ്ചരിച്ച ബൈക്കും മോഷണം പോയ ബൾബുകളും കസ്റ്റഡിയിലെടുത്തു. കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |