ശിവഗിരി: 90-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ആഗോളതലത്തിൽ നടക്കുന്ന കലാസാഹിത്യ മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിർവഹിക്കും.ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും.തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ,സ്വാമി ബോധിതീർത്ഥ,സ്വാമി അസംഗചൈതന്യ,കലാസാഹിത്യ മത്സരകമ്മിറ്റി ചെയർമാൻ ഡോ.അഞ്ചയിൽ രഘു,അഡ്വ.പി.എം.മധു,ഡോ.എം.ജയരാജു,ഇ.എം.സോമനാഥൻ,അഡ്വ.വിനോദ് വർക്കല,പുത്തൂർ ശോഭനൻ,ശ്യാമള,സത്യജിത്ത് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |