തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര കാലത്തെ യാത്രാ ക്ലേശം കണക്കിലെടുത്ത് കേരളത്തിലേക്ക് നാളെ മുതൽ ജനുവരി രണ്ടുവരെ 51 സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കും. ദക്ഷിണ റെയിൽവേ ഇന്നലെ പ്രഖ്യാപിച്ച 17 സ്പെഷ്യലുകൾ ഉൾപ്പെടെയാണിത്. സ്പെഷ്യൽ ട്രെയിനുകൾ (17 എണ്ണം): നാളെ എറണാകുളം ജംഗ്ഷൻ- ചെന്നൈ. 23ന് ചെന്നൈ എഗ്മോർ- കൊല്ലം, ചെന്നൈ- എറണാകുളം ജംഗ്ഷൻ. 24ന് എറണാകുളം ജംഗ്ഷൻ- വേളാങ്കണ്ണി. 25ന് കൊല്ലം- ചെന്നൈ എഗ്മോർ, വേളാങ്കണ്ണി- എറണാകുളം ജംഗ്ഷൻ. 26ന് ചെന്നൈ എഗ്മോർ- കൊല്ലം, എറണാകുളം ജംഗ്ഷൻ- താംബരം. 27ന് താംബരം- എറണാകുളം ജംഗ്ഷൻ, കൊല്ലം- ചെന്നൈ എഗ്മോർ. 28ന് ചെന്നൈ എഗ്മോർ- കൊല്ലം. 29ന് കൊല്ലം- ചെന്നൈ എഗ്മോർ. 30ന് ചെന്നൈ എഗ്മോർ- കൊല്ലം. 31ന് എറണാകുളം ജംഗ്ഷൻ- വേളാങ്കണ്ണി. ജനുവരി ഒന്നിന് കൊല്ലം- ചെന്നൈ എഗ്മോർ, വേളാങ്കണ്ണി- എറണാകുളം ജംഗ്ഷൻ. 2ന് എറണാകുളം ജംഗ്ഷൻ- താംബരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |