SignIn
Kerala Kaumudi Online
Saturday, 27 April 2024 2.00 AM IST

എട്ട് വിഷയങ്ങൾ, പ്രഭാഷണങ്ങൾക്ക് പ്രമുഖർ, അറിവല്ലാതെങ്ങുമില്ല വേറൊന്നും

h

വിശിഷ്ട ഗായികയ്ക്കുള്ള പുരസ്‌ക്കാരം കെ.എസ് ചിത്രയ്ക്ക്

തിരുവനന്തപുരം : ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരുദേവൻ അരുളിച്ചെയ്‌ത എട്ട് വിഷയങ്ങളിൽ നടക്കുന്ന സമ്മേളനങ്ങൾ ശിവഗിരികുന്നിനെ അറിവിന്റെ ആഴക്കടലാക്കും. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, കൈത്തൊഴിൽ, കച്ചവടം, സംഘടന, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നീ എട്ട് വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സമ്മേളനങ്ങളിൽ പ്രമുഖർ പ്രഭാഷണങ്ങൾ നടത്തും.

30ന് രാവിലെ 11ന് വിദ്യാഭ്യാസ - ശാസ്ത്ര - സാങ്കേതിക സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ.ബിന്ദു അദ്ധ്യക്ഷയാകും. ഐ.എം.ജി. ഡയറക്ടർ ഡോ.കെ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തും. വി.എസ്.എസ്.സി ഡയറക്ടർ ഡോ.ഉണ്ണികൃഷ്ണൻ നായർ, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ.പി.എം മുഹമ്മദ് ഹനീഷ്, കൃഷി വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക്, എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സാബു തോമസ്, കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ, കെൽട്രോൺ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എൻ.നാരായണ മൂർത്തി,വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ.രതീഷ് കാളിയാടൻ, വിദ്യാഭ്യാസ വിചക്ഷണൻ രമേശ് കാവിൽ, ക്വിസ്സാരിയോ ഫൗണ്ടർ മാനേജിംഗ് ഡയറക്ടർ മൃദുൽ.എം.മഹേഷ്,സ്വാമി അദ്വൈതാനന്ദ തീർത്ഥ, സ്വാമി അസംഗാനന്ദഗിരി എന്നിവർ സംസാരിക്കും.
ഉച്ചയ്ത്ത് ഒന്നിന് ശുചിത്വം - ആരോഗ്യം - പരിസ്ഥിതി സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനാകും. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, പരിസ്ഥിതി പ്രവർത്തകർ ഡോ.സി.ആർ നീലകണ്ഠൻ, ആർ.സി.സി ഡയറക്ടർ ഡോ. രേഖ എ. നായർ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി. ബാലഭാസ്‌കരൻ, ബയോ ഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ ഡോ.സി ജോർജ് തോമസ്, ദുരന്തനിവാരണ അതോറിട്ടി മുൻ അംഗം ഡോ.കെ.ജി താര, കാർഡിയോളജിസ്റ്റ് ഡോ.സി.ജി ബാഹുലേയൻ, വിമുക്തി മിഷൻ സി.ഇ.ഒ എം.ഡി രാജീവ്, മാദ്ധ്യമം ദിനപ്പത്രം സബ് എഡിറ്റർ ഡോ.ആർ സുനിൽ, യു.എ.ഇ ഗുരുധർമ്മ പ്രചാരണ സഭ ചീഫ് പേട്രൻ ഡോ.കെ സുധാകരൻ, വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്‌പിറ്റൽ സൂപ്രണ്ട് ഡോ.ടി.ടി പ്രഭാകർ, വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്‌പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ.നിഷാദ്,​ സ്വാമി ശിവസ്വരൂപാനന്ദ,സ്വാമി ജ്ഞാനതീർത്ഥ തുടങ്ങിയവർ സംസാരിക്കും.

വൈകിട്ട് മൂന്നിന് ബ്രഹ്മവിദ്യാലയ കനകജൂബിലി സമാപന സമ്മേളനം മഹാരാഷ്ട്ര കനേരി കോലാപൂർ സിദ്ധഗിരി ആശ്രമം മഠാധിപതി സ്വാമി അദൃശ് കഡ്സിദ്ധേശ്വർ ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി, സംബോദ് ഫൗണ്ടേഷൻ മുഖ്യാചാര്യ സ്വാമി അദ്ധ്യാത്മ സരസ്വതി, സ്വാമി ഋതംഭരാനന്ദ, സ്വാമി ശിവാനന്ദ സുന്ദരാനന്ദ സരസ്വതി (മധുര), സ്വാമി സദ്രൂപാനന്ദ, സ്വാമി പരാനന്ദ,​ സ്വാമി അസ്‌പർശാനന്ദ, സ്വാമി അനപേക്ഷാനന്ദ,സ്വാമി ബോധി തീർത്ഥ, സ്വാമി ആത്മപ്രസാദ്, സ്വാമി ധർമ്മചൈതന്യ, സ്വാമി വിശാലാനന്ദ തുടങ്ങിയവർ സംസാരിക്കും.

രാത്രി ഏഴിന് കലാസാംസ്‌കാരിക സമ്മേളനത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനം ഗായിക കെ.എസ് ചിത്ര നിർവഹിക്കും. സംവിധായകൻ വിനയൻ അദ്ധ്യക്ഷനാകും.

രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയാകും. കെ.എസ് ചിത്രയ്ക്ക് വിശിഷ്ട ഗായികയ്ക്കുള്ള പുരസ്‌ക്കാരം നൽകി ആദരിക്കും. ഒരു ലക്ഷം രൂപയാണ് പുരസ്‌ക്കാരം.

രണ്ടാം ദിവസമായ 30ന് 12ന് സംഘടനാ സമ്മേളനം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അദ്ധ്യക്ഷനാകും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയാകും.ഡോ.തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത,അടൂർ ഗോപാലകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സ്വാമി സാന്ദീപാനന്ദ സരസ്വതി,​ ജസ്റ്റിസ് കമാൽ പാഷ എന്നിവർ വിശിഷ്ടാതിഥികളാകും. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഐ.എം.എ പ്രസിഡന്റ് ഡോ.സുൾഫി, ശ്രീനാരായണ ഫെഡറേഷൻ കോയമ്പത്തൂർ ജനറൽ സെക്രട്ടറി ഹരീഷ് കുമാർ, ഡോ.എം.എ.സിദ്ദിഖ്, ഗുരുധർമ്മപ്രചാരണ സഭ രജിസ്ട്രാർ അഡ്വ.പി.എം.മധു, സ്വാമി സാന്ദ്രാനന്ദ, സ്വാമി സത്യാനന്ദതീർത്ഥ എന്നിവർ സംസാരിക്കും.

വൈകിട്ട് മൂന്നിന് കൃഷി - കൈത്തൊഴിൽ സമ്മേളനം സമ്മേളനം കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ത്‌ലാജെ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനാകും.മന്ത്രി ചിഞ്ചുറാണി മുഖ്യാതിഥിയാകും. ഡൽഹി സി.എ. ജി ഓഫ് ഇന്ത്യ പ്രിൻസിപ്പൽ ഡയറക്ടർ സുബു റഹ്‌മാൻ, സംസ്ഥാന കാർഷിക കടാശ്വാസ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് എബ്രഹാം മാത്യു, എഴുത്തുകാരനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ.എം.കുഞ്ഞാമൻ, കൃഷി ഡയറക്ടർ ടി.വി.സുഭാഷ്, സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ഷിബു, ഭക്ഷ്യ സുരക്ഷാ കമ്മിഷണർ വി.ആർ.വിനോദ്, ഹാൻഡിക്രാഫ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ മുൻ ചെയർമാൻ കെ.എസ്.സുനിൽകുമാർ, വെള്ളായണി കാർഷിക കോളേജ് ഡീൻ ഡോ. റോയി സ്റ്റീഫൻ, സ്വാമി ബോധിതീർത്ഥ സ്വാമികൾ, സ്വാമി അംബികാനന്ദ എന്നിവർ സംസാരിക്കും. മികച്ച കർഷകർക്കുള്ള സംസ്ഥാന സർക്കാരിന്റെ 2022 ലെ പുരസ്‌കാരങ്ങൾ ലഭിച്ചവരെ ആദരിക്കും.

വൈകിട്ട് അഞ്ചിന് വ്യവസായം - ടൂറിസം സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനാകും. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ, സഫാരി ചാനൽ മാനേജിംഗ് ഡയറക്ടർ സന്തോഷ് ജോർജ് കുളങ്ങര, കിംസ് ഹോസ്പിറ്റൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഇ.എം.നജീബ്,കേരള ട്രാവൽസ് ഇന്റർസെർവ് മാനേജിംഗ് ഡയറക്ടർ കെ.സി.ചന്ദ്രഹാസൻ, നോർക്ക റൂട്ട്സ് സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി, ദേവി ഫാർമ മാനേജിംഗ് ഡയറക്ടർ കെ.എസ്.ബാലഗോപാൽ, ട്രിവാൻഡ്രം ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, എസ്.പി ഫോർട്ട് ഹോസ്പിറ്റൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.പി.അശോകൻ,ന്യൂരാജസ്ഥാൻ മാർബിൾസ് മാനേജിംഗ് ഡയറക്ടർ വിഷ്ണുഭക്തൻ, ജിജുരാജ് ജോർജ്, അതുൽനാഥ്, നിംസ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഫൈസൽഖാൻ, ടൂറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ് എം.ഡി ആൻഡ് മാനേജിംഗ് എഡിറ്റർ രവിശങ്കർ സ്വാമി അനപേക്ഷാനന്ദ,സ്വാമി വിഖ്യാതാനന്ദ തുടങ്ങിയവർ സംസാരിക്കും.

മൂന്നാംദിവസമായ ജനുവരി ഒന്നിന് ഉച്ചയ്ക്ക് 12ന് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഗോള സംഗമം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ സോമൻ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് .കെ.സുരേന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളാകും. പിന്നാക്ക സമുദായ വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി വിഷയം അവതരിപ്പിക്കും. തീർത്ഥാടന കമ്മിറ്റി വൈസ് ചെയർമാൻ സുരേഷ് കുമാർ മധുസൂദനൻ, സ്‌പൈസസ് ബോർഡ് അംഗം എ.ജി.തങ്കപ്പൻ, സേവനം യു.എ.ഇ. ചെയർമാൻ അമ്പലത്തറ രാജൻ, തീർത്ഥാടന കമ്മിറ്റി രക്ഷാധികാരി കിളിമാനൂർ ചന്ദ്രബാബു,ഐ.ടി.ഡി.സി ഡയറക്ടർ കെ.പത്മകുമാർ, ശ്രീലങ്കയിലെ ഇന്ത്യൻ സി.ഇ.ഒ ഫോറം പ്രസിഡന്റ് ടി.എസ്. പ്രകാശ്,എസ്.എൻ.ജി.സി പ്രസിഡന്റ് ഡോ.കെ.കെ.ശശിധരൻ,ഗുരുധർമ്മപ്രചാരണസഭ വൈസ് പ്രസിഡന്റ് വി.കെ.മുഹമ്മദ് ഭിലായ്, മാതൃസഭ യു.എ.ഇ ചീഫ് പേട്രൻ അജിതാരാജൻ,ഗുരുദേവ സോഷ്യൽ സൊസൈറ്റി ബഹറിൻ ചെയർമാൻ കെ.ചന്ദ്രബോസ്, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ബഹറിൻ ചെയർമാൻ സുനീഷ് സുശീലൻ,കർണാടക രാജ്യോത്സവ പുരസ്‌കാര ജേതാവും ബഹറിൻ ബില്ലവാസ് രക്ഷാധികാരിയുമായ ബി.രാജ്കുമാർ,എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പച്ചയിൽ സന്ദീപ്,എസ്.എൻ.ഡി.പി യോഗം വനിതാ സംഘം പ്രസിഡന്റ് കൃഷ്ണകുമാരി, സഹോദരസംഘം എറണാകുളം സെക്രട്ടറി പി.പി.രാജൻ, ഗുരുധർമ്മ പ്രചാരണസഭ മുൻ രജിസ്ട്രാർ ടി.വി.രാജേന്ദ്രൻ, ഗുരുധർമ്മ പ്രചാരണസഭ തമിഴ്നാട് സ്‌റ്റേറ്റ് പ്രസിഡന്റ് അഡ്വ.ഇളങ്കോ,സ്വാമി ബ്രഹ്മസ്വരൂപാനന്ദ സ്വാമി ദേവാത്മാനന്ദ സരസ്വതി തുടങ്ങിയവർ സംസാരിക്കും.

ഉച്ചയ്ക്ക് 2.30ന് സാഹിത്യ സമ്മേളനം സാഹിത്യകാരൻ ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ അദ്ധ്യക്ഷനാകും. സാഹിത്യകാരൻ ബി.ജയമോഹൻ, കവയത്രി റോസ്‌മേരി എന്നിവർ വിശിഷ്ടാതിഥികളാകും. സാഹിത്യകാരനും മാതൃഭൂമി സബ് എഡിറ്ററുമായ സുഭാഷ്ചന്ദ്രൻ, എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജി.ആർ.ഇന്ദുഗോപൻ, കേരള യൂണിവേഴ്സിറ്റി ഡീൻ പ്രൊഫ. മീന ടി.പിള്ള, കാലടി സംസ്‌കൃത സർവകലാ ശാല മുൻ പ്രൊവൈസ് ചാൻസലർ ഡോ.കെ.എസ്.രവികുമാർ, കവിയും കേരളകൗമുദി ന്യൂസ് എഡിറ്ററുമായ ഡോ.ഇന്ദ്രബാബു, കവിയും പ്രഭാഷകനുമായ ഡോ.ബി. ഭുവനേന്ദ്രൻ,സ്വാമി അവ്യയാനന്ദ, സ്വാമി സുരേശ്വരാനന്ദതീർത്ഥ എന്നിവർ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.