കൊച്ചി: എ.പി.ജെ. അബ്ദുൽ കലാം ടെക്നിക്കൽ സർവകലാശാല (കെ.ടി.യു)യുടെ താത്കാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ ഹർജി എത്രയും വേഗം തീർപ്പാക്കണമെന്ന് സർക്കാർ. സർക്കാർ നിർദ്ദേശിച്ച പേരുകാരെ തഴഞ്ഞ് ചാൻസലർ സ്വമേധയാ വി.സി നിയമനം നടത്തിയതിനെ ചോദ്യം ചെയ്യുന്ന ഹർജി സിംഗിൾബെഞ്ച് തള്ളിയതിനെതിരായ അപ്പീൽ ഹർജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ പരിഗണനയിലുള്ളത്. അഡി. സോളിസിറ്റർ ജനറൽ ഹാജരാകുമെന്ന് യു.ജി.സി അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് അപ്പീൽ ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |