തിരുവനന്തപുരം; ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ-ആയുർവേദ (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 307/2022), മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ ഡ്രില്ലിംഗ് അസിസ്റ്റന്റ് (ഏഴാം എൻ.സി.എ.- പട്ടികജാതി)(കാറ്റഗറി നമ്പർ 493/2021), തിരുവനന്തപുരം ജില്ലയിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്-രണ്ടാം എൻ.സി.എ ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 218/2022), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) ഫിസിക്സ് (പട്ടികവർഗം) (കാറ്റഗറി നമ്പർ 455/2022), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ വർക്സ് മാനേജർ (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 513/2021) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്) (കാറ്റഗറി നമ്പർ 461/2021), തൃശൂർ ജില്ലയിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. (ഒന്നാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 188/2021), കാസർകോട് ജില്ലയിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-സംസ്കൃതം (ഒന്നാം എൻ.സി.എ. പട്ടികജാതി) (കാറ്റഗറി നമ്പർ 499/2021), കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം (കാറ്റഗറി നമ്പർ 476/2021,ഇടുക്കി,കോട്ടയം ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2-ഒന്നാം എൻ.സി.എ.ധീവര,ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 227/2022, 228/2022) എന്നീ തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പ്/മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2(രണ്ടാം എൻ.സി.എ. ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 775/2021),ഫിനാൻസ് വകുപ്പിൽ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 25/2021) എന്നീ തസ്തികകളിലേക്ക് സാദ്ധ്യത പട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |