തിരുവനന്തപുരം: ഒന്നാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി പരീക്ഷ, വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബി.എസ്സി. മാത്തമാറ്റിക്സ് പരീക്ഷ, മൂന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, സംസ്കൃതം സ്പെഷ്യൽ, ആറാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി. പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി./ബി.കോം.എൽഎൽ.ബി./ബി.ബി.എ.എൽഎൽ.ബി. എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ആറാം സെമസ്റ്റർ ബി.എസ്സി. (സി.ബി.സി.എസ്.എസ്.) മാർച്ച് 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ. രണ്ട്) സെപ്തം. 22 മുതൽ 27 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം. ബി.എ. ഇംഗ്ലീഷ് വൈവാ വോസി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരുടെ പരീക്ഷ കേന്ദ്രങ്ങളൾക്ക് മാറ്റമുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |