SignIn
Kerala Kaumudi Online
Thursday, 19 September 2024 2.59 AM IST

കേരളാ പി.ജി പ്രവേശനം: ആദ്യ അലോട്ട്മെന്റായി

Increase Font Size Decrease Font Size Print Page
kerala-university

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.admissions.keralauniversity.ac.in വെബ്‌സൈ​റ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം.അലോട്ട്‌മെന്റ് ലഭിച്ചവർ നിശ്ചിത ഫീസ് ( വിശദാംശങ്ങൾ വെബ്‌സൈ​റ്റിൽ) 21 ന് വൈകിട്ട് അഞ്ചിനകം ഓൺലൈനായി അടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം.

സർവകലാശാലാ ഫീസടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാക്കും. അവരെ രണ്ടും മൂന്നും അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീ​റ്റിൽ തൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടുന്നതിന് ഫീസ് അടയ്‌ക്കേണ്ടതാണ്. ഈ ഘട്ടത്തിൽ പ്രവേശനത്തിനായി കോളേജിൽ ഹാജരാകേണ്ട.അലോട്ട്‌മെന്റിൽ തൃപ്തരാണെങ്കിൽ ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കിയ ശേഷം ഹയർ ഓപ്ഷനുകൾ 21 ന് വൈകിട്ട് അഞ്ചിനകം നീക്കം ചെയ്യണം. ഹയർ ഓപ്ഷനുകൾ നിലനിറുത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്‌മെന്റിൽ ആ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കും. അപ്രകാരം ലഭിക്കുന്ന സീ​റ്റ് നിർബന്ധമായും സ്വീകരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.