തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന്റെ സന്തോഷം കുട്ടികൾക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പങ്ക് വയ്ക്കാം. സ്കൂളിലേക്ക് വരുമ്പോഴുള്ള ആഹ്ളാദവും അനുഭവങ്ങളും ഡിജിറ്റൽ കാമറയിലോ മൊബൈൽ കാമറയിലോ ശബ്ദത്തോടെ ഹൊറിസോണ്ടലായി ഷൂട്ട് ചെയ്യണം. മൂന്ന് മിനിട്ടിൽ കൂടരുത്. വീഡിയോകൾ എം.പി ഫോർ ഫോർമാറ്റിലാക്കി പേരും വിലാസവും ഫോൺ നമ്പരും സ്കൂളിന്റെ പേരും സഹിതം കൈറ്റിന്റെ ജില്ലാ ഓഫീസുകളിലേക്ക് ഇ-മെയിലായി 25 നകം അയക്കണം. ഇ- മെയിൽ വിലാസങ്ങൾ www.kite.kerala.gov.in വെബ്സൈറ്റിലെ നോട്ടിഫിക്കേഷൻ വിഭാഗത്തിൽ ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |