തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലെ 'ലിറ്റിൽ കൈറ്റ്സ്' ക്ലബുകളിൽ അംഗത്വത്തിനായി ജൂലായ് 2ന് നടക്കുന്ന സംസ്ഥാനതല അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നവർക്കുള്ള പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്സ് ചാനലിൽ ജൂൺ 23 മുതൽ 25 വരെ വൈകിട്ട് 3നും 6നും സംപ്രേഷണം ചെയ്യും. സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐ.ടി പാഠപുസ്തകം, ഐ.ടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. എട്ടാം ക്ലാസിലെ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കായിരിക്കും അഭിരുചി പരീക്ഷ നടത്തുന്നത്. മികച്ച സ്കോർ നേടുന്നവർക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗമാകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |