തിരുവനന്തപുരം: സാങ്കേതിക വിദ്യയുടെ മനുഷ്യത്വപൂർണവും വിവേകപൂർവവുമായ ഉപയോഗത്തിലൂടെ മികച്ച സമൂഹത്തെ സൃഷ്ടിക്കാനാവുമെന്ന് മുൻ മന്ത്റി കെ.കെ. ശൈലജ. സാങ്കേതിക സർവകലാശാല ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു ശൈലജ.
വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ എല്ലാവിഭാഗം ജനങ്ങൾക്കും അവസരസമത്വം ഉറപ്പുവരുത്തുമ്പോഴേ ജനാധിപത്യം അർത്ഥപൂർണമാവൂ എന്നും ശൈലജ പറഞ്ഞു. പ്രോവൈസ് ചാൻസലർ ഡോ. എസ്. അയൂബ്, അക്കാഡമിക് ഡീൻ എ. സാദിഖ്, കെ. ഗോപകുമാർ, അരുൺ അലക്സ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |