തിരുവനന്തപുരം: ദ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി മാനേജരുമായ കെ.മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ (ഐ.ബി.ഡി.എഫ്) പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു.ഡൽഹിയിൽ നടന്ന 23-ാമത് വാർഷിക പൊതുയോഗത്തിലാണ് തുടർച്ചയായി മൂന്നാം തവണയും മാധവനെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്. ഇന്ത്യയിലെ ടെലിവിഷൻ ബ്രോഡ്കാസ്റ്റേഴ്സിന്റെയും ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റുഫോമുകളുടെയും അപെക്സ് ബോഡിയാണ് ഐ.ബി.ഡി.എഫ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |