തിരുവനന്തപുരം: സംസ്ഥാന ട്രഷറി വകുപ്പിന്റെ ആസ്ഥാനമന്ദിര നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പട്ടത്തെ നിർമ്മാണസ്ഥലത്ത് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മാണം പൂർത്തിയാകുന്നതോടെ ട്രഷറി ഡയറക്ടറേറ്റിന്റെ പ്രവർത്തനം ഇങ്ങോട്ട് മാറ്റും. കാര്യക്ഷമവും സുതാര്യവുമായ ജനസേവനം ലക്ഷ്യമിണു കേന്ദ്ര ട്രഷറി ഓഫീസ് നിർമ്മിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വി.കെ. പ്രശാന്ത് എം.എൽ.എ, ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |