തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തിൽ പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിക്കുന്നതും, ആരാധനാലയങ്ങൾ പൊലീസ് സ്റ്റേഷനുകളുടെയും പൊലീസ് ക്യാമ്പുകളുടെയും ഭാഗമാകുന്നതും, പൊലീസ് ഉദ്യോഗസ്ഥരെ ഇത്തരം ആരാധനാലയങ്ങളുടെ സംരക്ഷണത്തിനായി നിയോഗിക്കുന്നതും
ആശങ്കാജനകമാണെന്ന് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
മതാചാരങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി മതപരമായ ചടങ്ങുകളിൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ഗൗരവമേറിയതാണ്. ജനാധിപത്യ സമൂഹത്തിലെ സേനയ്ക്ക് ഇത്തരം പ്രവർത്തനങ്ങൾ ഭൂഷണമല്ല. പല സമര മുഖങ്ങളിലും പൊലീസിനെതിരെ കൈയ്യേറ്റങ്ങൾ ഉണ്ടാകുന്നതും പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.സമരമുഖങ്ങളിൽ എക്കാലത്തും പൊലീസ് എതിർപക്ഷത്താവുന്ന സാഹചര്യമാണുള്ളത്. ക്രമസമാധാനപാലനം നടത്താൻ നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരെ ശത്രുക്കളായി കണ്ട് യൂണിഫോം വലിച്ചു കീറി ,ദേഹത്ത് കരിഓയിൽ ഒഴിച്ച് നടത്തുന്ന സമരാഭാസങ്ങളെ തള്ളിപ്പറയുന്ന ഉയർന്ന നിലപാട് സ്വീകരിക്കണമെന്ന്
പ്രമേയത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |