തിരുവനന്തപുരം: ഇന്നത്തെ ബഡ്ജറ്റിൽ കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടിരിക്കുന്നത് 500 കോടി രൂപയുടെ പാക്കേജ്. നവീകരണ പ്രവർത്തനങ്ങൾക്കും പുതിയ ബസ് വാങ്ങുന്നതിനുമാണ് പാക്കേജ്.
അതേസമയം, ഈ സാമ്പത്തിക വർഷം കെ.എസ്.ആർ.ടി.സിക്ക് പ്ലാൻ ഫണ്ടിൽ വകയിരുത്തിയ 92 കോടി സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് 63 കോടിയായി കുറച്ചു. തുക ഇതുവരെ അനിവദിച്ചിട്ടുമില്ല. ഈ തുക പ്രതീക്ഷിച്ചാണ് 370 പുതിയ ബസിന് ടെൻഡർ വിളിച്ചത്. സ്വിഫ്ട് സർവീസിന് വാങ്ങിയ 10 സൂപ്പർഫാസ്റ്റ് ബസ് മാത്രമാണ് പുത്തനായി നിരത്തിലുള്ളത്.
ശമ്പളം മുടങ്ങാതെ നൽകുന്നതിന് ഫണ്ട് രൂപീകരിക്കണ പദ്ധതിക്കും കെ.എസ്.ആർ.ടി.സി അനുമതി തേടിയിട്ടുണ്ട്. പെൻഷൻ ഒറ്റത്തവണയായിട്ടാണ് നൽകുന്നതെങ്കിലും മാസത്തിലെ ആദ്യദിനങ്ങളിൽ കൊടുക്കാൻ കഴിഞ്ഞിട്ടില്ല.
സർക്കാർ സഹായം
ശമ്പളത്തിനും പെൻഷനും
പ്രതിമാസം 120 കോടിയാണ് സർക്കാർ കെ.എസ്.ആർ.ടി.സിക്കു നൽകുന്നത്. 50 കോടി ശമ്പളത്തിനും 70 കോടി പെൻഷനും. ഈ സാമ്പത്തിക വർഷം 1479.42 കോടി രൂപ നൽകിയെന്നാണ് ധനവകുപ്പിന്റെ കണക്ക്. 900 കോടി രൂപയായിരുന്നു ബഡ്ജറ്റ് വിഹിതം. 579.42 കോടി രൂപ അധികമായി അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |