കാഞ്ഞങ്ങാട്: 32ാമത് കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാവും. വൈകിട്ട് കാഞ്ഞങ്ങാട് ആലാമിപ്പള്ളി കോയേർ ബാലകൃഷ്ണൻ നഗറിൽ സംഘാടക സമിതി ചെയർമാൻ എം.വി.ബാലകൃഷ്ണൻ പതാക ഉയർത്തും. നാളെ രാവിലെ 9.30ന് ടി.ശിവദാസമേനോൻ നഗറിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ 9.30ന് വിദ്യാഭ്യാസ സൗഹൃദ സമ്മേളനം മന്ത്രി വി.ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് മാന്തോപ്പ് മൈതാനിയിൽ നിന്നും പ്രകടനം ആരംഭിക്കും.വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഇ.ചന്ദ്രശേഖരൻ എം.എൽ.എ,കെ.സി.ഹരികൃഷ്ണൻ എന്നിവർ പങ്കെടുക്കും. 21ന് വൈകിട്ട് 3ന് എം.എ.ബേബി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |