SignIn
Kerala Kaumudi Online
Thursday, 19 September 2024 6.53 PM IST

ജസ്റ്റിസ് കെ.ടി. തോമസിനെതിരെ ഓർത്തഡോക്സ് സഭ പ്രമേയം

Increase Font Size Decrease Font Size Print Page

kt-thomas

കോട്ടയം : സഭാതർക്ക വിഷയത്തിൽ കരട് ബില്ല് സമർപ്പിച്ച ജസ്റ്റിസ് കെ.ടി. തോമസിനെതിരെ ഓർത്തഡോക്‌സ് സഭയുടെ പള്ളികളിൽ പ്രമേയം. ബില്ലിലെ ശുപാർശകളിൽ പലതും കെ.ടി. തോമസ് യാക്കോബായ സഭയുടെ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങളിൽ പറഞ്ഞ കാര്യങ്ങളാണ്. മുഴുവൻ ശുപാർശകളും തള്ളണമെന്നും പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്നലെ രാവിലെ ആരാധനയ്ക്കിടെയാണ് പള്ളികളിൽ പ്രമേയം പാസാക്കിയത്. കെ.ടി.തോമസ് അദ്ധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാർശ രാജ്യത്തെ സംവിധാനങ്ങൾക്ക് വിരുദ്ധമാണ്. കോടതി വിധികളെല്ലാം ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമാണ്. യാക്കോബായ വിഭാഗത്തിന്റെ മുഴുവൻ വാദങ്ങളും കോടതി തള്ളിയതാണ്. ക്രിസ്തീയ വിഭാഗത്തിന് മാത്രമായി നിയമം നിർമ്മിക്കാൻ ശ്രമിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും പ്രമേയത്തിൽ പറയുന്നു. കമ്മിഷൻ ശുപാർശയ്ക്കെതിരെ കത്തായും ഇ-മെയിലായും മുഖ്യമന്ത്രിയോട് പ്രതിഷേധം അറിയിക്കാനും സഭ നിർദ്ദേശിച്ചിട്ടുണ്ട്. തർക്കമുള്ള പള്ളികളിൽ ഹിതപരിശോധന നടത്തണമെന്നായിരുന്നു കമ്മിഷൻ നിർദ്ദേശം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KT THOMAS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.