വിവിധ പഠനവകുപ്പുകളിൽ നാല് വർഷ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈനായി 28 വരെ https://admissions.keralauniversity.ac.in ൽ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 04712308328, 9188524612, ഇമെയിൽ- cssfyugphelp2025@gmail.com.
മൂന്നാം സെമസ്റ്റർ ബി.പി.എ (മ്യൂസിക്/വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു.
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബികോം പരീക്ഷയുടെ കമ്പ്യൂട്ടർ പ്രാക്ടിക്കൽ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ എട്ടാം സെമസ്റ്റർ ബിടെക് ജൂൺ 2025 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
2, 4, 6 സെമസ്റ്റർ ബി.ഡെസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പി.ജി കോഴ്സുകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കാസർകോട് മാർത്തോമ കോളേജ് ഒഫ് സ്പെഷ്യൽ എജ്യുക്കേഷൻ, കോഴിക്കോട് എ.ഡബ്ല്യൂ.എച്ച് കോളേജ് ഒഫ് സ്പെഷ്യൽ എജ്യുക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് എന്നിവിടങ്ങളിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാം. മാസ്റ്റർ ഒഫ് സയൻസ് ഇൻ ഓഡിയോളജി , മാസ്റ്റർ ഒഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി എന്നിവയാണ് കോഴ്സുകൾ. www.lbscentre.kerala.gov.inൽ ജൂൺ 20 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471-2560363, 364.
ബാച്ചിലർ ഒഫ് ഡിസൈൻ പ്രവേശന പരീക്ഷ
തിരുവനന്തപുരം: ബാച്ചിലർ ഒഫ് ഡിസൈൻ (B.Des) കോഴ്സിലേക്ക് എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ കേരള സ്റ്റേറ്റ് ഡിസൈൻ ആൻഡ് ആപ്റ്റിറ്റ്യൂട് ടെസ്റ്റ് (KSDAT) ജൂൺ 29 ന് നടത്തും. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, ഫോൺ: 0471-2324396, 2560327, 2560361.
എം.സി.എ പ്രവേശന പരീക്ഷ
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ കോഴ്സിലേക്ക് എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ ജൂൺ 29ന് നടത്തും. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, ഫോൺ: 0471-2324396, 2560327, 2560361.
എൽ.എൽ.ബി പ്രവേശനം
കൊല്ലം: പത്തനാപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഡിവൈൻ ലാ കോളേജിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എൽ.എൽ.ബി, ബീകോം എൽ.എൽ.ബി, ത്രിവത്സര എൽ.എൽ.ബി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം എല്ലാ പ്രവൃത്തി ദിവസങ്ങളിലും കോളേജ് ഓഫീസിൽ നിന്ന് ലഭിക്കുമെന്ന് ഡോ. എൻ. ബിനു അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0475 2982977, 94470 94996
ജി.ഐ.എസ്ഹ്രസ്വകാല പരിശീലനം
തിരുവനന്തപുരം : കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് സർക്കാർ ഇതര ഉദ്യോഗസ്ഥർക്കായി ജി.ഐ.എസ് ഹ്രസ്വകാല പരിശീലനം സംഘടിപ്പിക്കുന്നു. മൂന്ന് ദിവസത്തെ പരിശീലന പരിപാടിയിൽ ജി.ഐ.എസ്, റിമോട്ട് സെൻസിംഗ് വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകും.3350രൂപയാണ് ഫീസ്. താമസ സൗകര്യം താല്പര്യമുള്ളവർ www.kslub.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0471 2302231,2307830
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സ്
തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ തൊഴിലധിഷ്ഠിത പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (PGD-GST) കോഴ്സിന് ജൂൺ 16നകം അപേക്ഷിക്കണം. അടിസ്ഥാന യോഗ്യത: ബിരുദം. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഒരു വർഷത്തെ കോഴ്സിൽ 180 മണിക്കൂർ പരിശീലനമാണ് (ക്ലാസ് റൂം ഓൺലൈൻ / ഓഫ് ലൈൻ ഹൈബ്രിഡ്) ഉൾപ്പെടുത്തിയിരിക്കുന്നത്.
ജി.എസ്.ടിയിലും അക്കൗണ്ടിംഗിലും നൈപുണ്യം ലഭിക്കുന്നതിനുള്ള പരിശീലനവും നൽകി വരുന്നു.വിശദവിവരങ്ങൾ www.gift.res.inൽ. ഫോൺ : 0471-2596970,9446466224,9446176506,9995446032.
ഓർമിക്കാൻ...
1. കുസാറ്റ് എംബി.എ:- കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് & ടെക്നോളജിയിലെ എം.ബി.എ പ്രവേശനത്തിന് 30 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: admissions.cusat.ac.in.
2. ലൈബ്രറി & ഇൻഫർമേഷൻ സയൻസ്:- ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം സേറ്റേറ്റ് സെൻട്രൽ ലൈബ്രറി നടത്തുന്ന ലൈബ്രറി & ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിന് 31 വരെ അപേക്ഷിക്കാം. എസ്.എസ്.എൽ.സി/ തത്തുല്യമാണ് കുറഞ്ഞ യോഗ്യത. വെബ്സൈറ്റ്: clisc.statelibrary.kerala.gov.in.
3. പ്ലസ് വൺ അപേക്ഷ തിരുത്തൽ: പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷയിൽ തിരുത്തലിനും കൂട്ടിച്ചേർക്കലിനും ഇന്ന് വൈകിട്ട് 5 വരെ അവസരം. ജൂൺ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |