തൃശൂർ: രണ്ടാം വർഷ ബി.എസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം&അർഹതയുള്ള 2010 സ്കീമുകാർക്കും) പരീക്ഷക്ക് 26 മുതൽ ഒക്ടോബർ പത്തു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി ഒക്ടോബർ 12, സൂപ്പർഫൈനോടുകൂടി 13 വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷാടൈംടേബിൾ
മെഡിക്കൽ സൂപ്പർ സ്പെഷ്യലിറ്റി ഡിഗ്രി (ഡി.എം/എം.സി.എച്ച്) റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
26 മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
എം.ഡി എസ് പാർട്ട് രണ്ട് റെഗുലർ/സപ്ലിമെന്റ റി (2018 സ്കീം) പരീക്ഷാഫലം, എം.ഡി.എസ് പാർട്ട് ഒന്ന് സപ്ലിമെന്ററി (2018 സ്കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. വിവിധ ഫോട്ടോ കോപ്പികൾക്കായി ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 സെപ്തംബർ 28നകം അപേക്ഷിക്കണം.
അവസാന വർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട് ഒന്ന് സപ്ലിമെന്ററി (2016 & 2010 സ്കീം) പരീക്ഷ, അവസാന വർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട് രണ്ട് റെഗുലർ/സപ്ലിമെന്ററി (2010 & 2010 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവിധ ഫോട്ടോകോപ്പികൾക്ക് 28 നകം അപേക്ഷിക്കണം.
സർവകലാശാലാ, കോളേജ് സർട്ടിഫിക്കറ്റുകളും
സേവനങ്ങളും ഇനി ഓൺലൈനിൽ
തിരുവനന്തപുരം: സർവകലാശാലകളിലെയും കോളേജുകളിലെയും സേവനങ്ങൾക്കായി വിദ്യാർത്ഥികൾക്ക് ഇനി ഓടി നടക്കേണ്ട. കേരളത്തിലെ മുഴുവൻ സർവകലാശാലകളിലും കോളജുകളിലും നിന്ന് വിദ്യാർത്ഥികൾക്കു ലഭിക്കേണ്ട എല്ലാ സേവനങ്ങളും അവരവരുടെ പോർട്ടൽ വഴി ലഭ്യമാക്കാൻ കേരള റിസോഴ്സ് ഫോർ എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിംഗ് (കെ റീപ്) എന്ന സോഫ്റ്റ്വെയർ ഏർപ്പെടുത്തും.
വിദ്യാർത്ഥികളുടെ പ്രവേശനം മുതലുള്ള കാര്യങ്ങൾ ഇതിലുണ്ടാവും. കോഴ്സ് രജിസ്ട്രേഷൻ, കോഴ്സിന്റെ പുരോഗതി, ഹാജർ, ഇന്റേണൽ മാർക്ക് പരീക്ഷാഫലം, സർട്ടിഫിക്കറ്റുകൾ, യോഗ്യതകൾ എന്നിവയെല്ലാം ഒറ്റ സോഫ്റ്റ്വെയറിൽ അറിയാം. ബിരുദസർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും അടക്കം ഡൗൺലോഡും ചെയ്യാം. പരീക്ഷാഫലം വന്നാൽ അപേക്ഷിച്ചാലുടൻ സർട്ടിഫിക്കറ്റ് ഡിജിറ്റൽ ആയി പോർട്ടലിൽ ലഭിക്കും. അദ്ധ്യാപകർക്ക് ജോലിയുടെ ഭാഗമായ കാര്യങ്ങളും രേഖപ്പെടുത്താം.
നിഷിൽ ഇന്ന് വെബിനാർ
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹികനീതി വകുപ്പും സംയുക്തമായി നടത്തിവരുന്ന പ്രതിമാസ നിഡാസ് പരിപാടിയിൽ ഇന്ന് ശ്രവണ പരിമിതിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ രാവിലെ 10.30 മുതൽ 11.30 വരെ വെബിനാർ നടക്കും.
ഗൂഗിൾ മീറ്റിലൂടെയും യൂട്യൂബിലൂടെയും തത്സമയം പങ്കെടുക്കാം. കോഴിക്കോട് റഹ്മാനിയ സ്കൂളിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ഹുബ്ബു റഹ്മാൻ.കെ നേതൃത്വം നൽകും. വെബിനാർ ലിങ്ക് ലഭിക്കുന്നതിന് http://nidas.nish.ac.in/be-a-participant/ൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: http://nidas.nish.ac.in/. ഫോൺ: 0471 2944675.
കരാർ സർവ്വെയർമാർ
എഴുത്ത് പരീക്ഷ 18 ന്
തിരുവനന്തപുരം: ഡിജിറ്റൽ സർവേ ജോലികൾ പൂർത്തീകരിക്കുന്നതിന് ജില്ലയിൽ സർവ്വേയർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള എഴുത്ത് പരീക്ഷ സെപ്റ്റംബർ 18 ന് നടക്കും. എംപ്ലോയ്മെന്റ് ഓഫീസിൽ നിന്നും ലഭ്യമായ സർവ്വേയർ തസ്തികയിലെ ലിസ്റ്റിലുള്ളവർക്കാണ് അവസരം. പരീക്ഷയുടെ ഹാൾ ടിക്കറ്റ് www.entebhoomi.kerala.gov.in ൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |