തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ കുത്തിയോട്ടം ബാലന്മാർക്ക് വിശ്രമിക്കാനായി മണക്കാട് സത്രം സ്കൂളിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ചൂരൽകുത്ത് ചടങ്ങിനു ശേഷം കുത്തിയോട്ട ബാലന്മാരാണ് ആദ്യം മണക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിലെത്തുന്നത്. പിന്നീടാണ് ദേവിയുടെ എഴുന്നള്ളത്ത് ഘോഷയാത്ര. അതുവരെ കുട്ടികൾക്ക് വിശ്രമിക്കാനാണ് സൗകര്യമൊരുക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |