കൊച്ചി: സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനിടയായ സാഹചര്യത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് കെ.വി. തോമസ് എ.ഐ.സി.സിക്ക് വിശദീകരണം നൽകി. പങ്കെടുക്കരുതെന്ന പാർട്ടി നിർദ്ദേശം ലംഘിച്ചതിന് തോമസിനോട് എ.ഐ.സി.സി വിശദീകരണം തേടിയിരുന്നു. ഇന്നലെ വൈകിട്ട് ഇ-മെയിലിലാണ് തോമസ് മറുപടി നൽകിയത്. നേരിൽ ഹാജരായി വിശദീകരണം നൽകാൻ അനുവദിക്കണമെന്ന് മെയിലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും ദേശീയ രാഷ്ട്രീയത്തിൽ സി.പി.എമ്മിനെ കോൺഗ്രസ് ശത്രുവായി കണേണ്ടതില്ലെന്നും മറുപടിയിലുണ്ടെന്നാണ് സൂചന.
തിങ്കളാഴ്ച നടക്കുന്ന കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി യോഗത്തിലേക്ക് കെ.വി. തോമസിനെ ക്ഷണിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |