SignIn
Kerala Kaumudi Online
Friday, 29 March 2024 3.25 AM IST

കെ.വി.തോമസ് ഡൽഹിയിൽ സർക്കാരിന്റെ പ്രതിനിധി

p

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇടതുമുന്നണിയുടെ വേദി പങ്കിട്ടതോടെ കോൺഗ്രസിൽ നിന്ന് പുറത്തായ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രൊഫ.കെ.വി. തോമസിനെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം.

ഒന്നാം പിണറായി സർക്കാരിൽ മുൻ എം.പി എ. സമ്പത്ത് വഹിച്ച പദവിയാണിത്. ഐ.എ.എസുകാരനായ റസിഡന്റ് കമ്മിഷണർക്ക് പുറമേ ,സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി മുൻ വിദേശകാര്യ ഉദ്യോഗസ്ഥനും നയതന്ത്രവിദഗ്ദ്ധനുമായ വേണു രാജാമണിയും നിലവിലുള്ളപ്പോഴാണ് കെ.വി. തോമസുമെത്തുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പുതിയ ബാദ്ധ്യതയ്ക്കിടയാക്കുന്ന നിയമനത്തിനെതിരെ പ്രതിപക്ഷമുൾപ്പെടെ വിമർശനവുമായി രംഗത്തെത്തി. കാബിനറ്റ് പദവിയാവുമ്പോൾ ഓഫീസും സ്റ്റാഫും കാറുമടക്കമുള്ള ചെലവുകളുണ്ടാവും. തൃക്കാക്കരയിൽ തോമസിന്റെ വരവിലൂടെ ഇടതുപക്ഷത്തിന് പ്രത്യേകിച്ച് ഗുണമുണ്ടാകാതിരുന്നിട്ടും, ഉയർന്ന പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ ആരോഹണം ഇടതു കേന്ദ്രങ്ങളിലടക്കം ചർച്ചയായിട്ടുണ്ട്. കാബിനറ്റ് മന്ത്രിയുടെ നിലവിലെ ശമ്പളം 97,429 രൂപയാണ്.

കഴിഞ്ഞ ഏപ്രിലിൽ കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ച് പങ്കെടുത്തതോടെയാണ് കെ.വി. തോമസ് കോൺഗ്രസുമായി അകന്നത്. പാർട്ടിയുടെ സുപ്രധാന പദവികളിൽ നിന്ന് അദ്ദേഹത്തെ മാറ്റി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രചാരണ കൺവെൻഷൻ വേദി പങ്കിട്ടതോടെ പാർട്ടിയിൽ നിന്ന് പുറത്തായി. എങ്കിലും താൻ കോൺഗ്രസുകാരനായി തുടരുമെന്നാണ് അന്ന് തോമസ് ആവർത്തിച്ചത്. അടുത്തിടെ അദ്ദേഹം ഡൽഹിയിലെത്തി സോണിയാഗാന്ധിയുമായടക്കം കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചത്, കോൺഗ്രസിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നതായുള്ള ചർച്ചയ്ക്കും വഴിവച്ചു.

കേന്ദ്ര ആനുകൂല്യങ്ങൾ

വേഗത്തിലാക്കൽ

കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തിനുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നതടക്കമുള്ള ചുമതലയാണ് തോമസിന്. കേന്ദ്രമന്ത്രിയായും എം.പിയായും ദീർഘകാലം പ്രവർത്തിച്ച് പരിചയമുള്ള തോമസിന് ഡൽഹിയിലെ അധികാരത്തിന്റെ ഇടനാഴികളിലുള്ള സ്വാധീനം ഉപയോഗിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായടക്കം തോമസിന് വ്യക്തിബന്ധങ്ങളുണ്ട്. കേന്ദ്രസഹായം കേരളത്തിന് കുറയുന്ന സാഹചര്യത്തിൽ തോമസിന്റെ സേവനം ഉപയോഗിക്കാനാകുമെന്നാണ് വാദം.

കെ.​വി.​ ​തോ​മ​സ് ​പ്ര​തി​ക​ര​ണം.....

മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​സ​ന്ദ​ർ​ശി​ച്ച​ശേ​ഷം​ ​എ​ന്തൊ​ക്കെ​ ​ചെ​യ്യ​ണ​മെ​ന്ന് ​തീ​രു​മാ​നി​ക്കും.​ ​കേ​ര​ള​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​ദ്ധ​തി​ക​ളു​ടെ​ ​സു​ഗ​മ​മാ​യ​ ​ന​ട​ത്തി​പ്പ് ​ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ​നി​യ​മ​ന​മെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​അ​റി​യി​ച്ച​ത്.​ ​വി​ദേ​ശ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കാ​ര്യ​ങ്ങ​ളും​ ​ചെ​യ്യേ​ണ്ടി​വ​രും.​ ​ഡ​ൽ​ഹി​യി​ലെ​ ​ബ​ന്ധ​ങ്ങ​ൾ​ ​സ​ഹാ​യ​മാ​കും.​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ക​ണ്ട​ശേ​ഷം​ ​എ​ന്തൊ​ക്കെ​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കും.
കെ.​വി.​ ​തോ​മ​സ്

സ​മ്പ​ത്തി​നാ​യി​ ​ചെ​ല​വ്
7.26​ ​കോ​ടി​:​തോ​മ​സി​ന്
എ​ത്ര​ ​കോ​ടി?

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​വി.​ ​തോ​മ​സി​ന് ​മു​മ്പ് ​ഡ​ൽ​ഹി​യി​ലെ​ ​കേ​ര​ള​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​തി​നി​ധി​യാ​യി​രു​ന്ന​ ​എ.​ ​സ​മ്പ​ത്തി​നും​ ​സ്റ്റാ​ഫി​നു​മു​ൾ​പ്പെ​ടെ​ ​ചെ​ല​വാ​യ​ത് 7.26​ ​കോ​ടി​ ​രൂ​പ.​ ​അ​ദ്ദേ​ഹം​ ​പ​ദ​വി​യി​ലി​രു​ന്ന​ 20​ ​മാ​സ​ത്തേ​താ​ണി​ത്.​ ​കെ.​വി.​ ​തോ​മ​സി​ന്റെ​ ​നി​യ​മ​ന​ ​ഉ​ത്ത​ര​വ് ​വ​രു​മ്പോ​ഴേ,​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ശ​മ്പ​ള​വും​ ​ആ​നു​കൂ​ല്യ​വും​ ​വ്യ​ക്ത​മാ​കൂ.
കേ​ര​ള​ത്തി​ന്റെ​ ​പ്ര​ത്യേ​ക​ ​പ്ര​തി​നി​ധി​യാ​യി​ ​കാ​ബി​ന​റ്റ് ​പ​ദ​വി​യി​ൽ​ ​ഡ​ൽ​ഹി​യി​ൽ​ ​നി​യോ​ഗി​ച്ച
സ​മ്പ​ത്തി​ന് .​ ​നാ​ല് ​പേ​ഴ്സ​ണ​ൽ​ ​സ്റ്റാ​ഫി​നെ​യും​ ​ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ആ​റ് ​പേ​രെ​യു​മാ​ണ് ​ന​ൽ​കി​യ​ത്.​ ​ശ​മ്പ​ളം​ ​മാ​ത്രം​ 4.62​ ​കോ​ടി​യും​ ,​ദി​വ​സ​ ​വേ​ത​ന​ ​ഇ​ന​ത്തി​ൽ​ 23.45​ ​ല​ക്ഷ​വും​ ​യാ​ത്രാ​ച്ചെ​ല​വി​ന​ത്തി​ൽ​ 19.45​ ​ല​ക്ഷ​വും​ ​ചെ​ല​വാ​യി.​ ​ഒ​ന്നാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ലാ​വ​ധി​ ​അ​വ​സാ​നി​ച്ച​ ​ശേ​ഷം​ ​സ​മ്പ​ത്ത് ​മ​ന്ത്രി​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ന്റെ​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​യാ​യി.​ ​തു​ട​ർ​ന്നാ​ണ് ​ഡ​ൽ​ഹി​യി​ൽ​ ​ഓ​ഫീ​സ​ർ​ ​ഒ​ൺ​ ​സ്പെ​ഷ്യ​ൽ​ ​ഡ്യൂ​ട്ടി​യാ​യി​ ​വേ​ണു​ ​രാ​ജാ​മ​ണി​യെ​ ​നി​യ​മി​ച്ച​ത്.​കെ.​വി.​ ​തോ​മ​സു​ണ്ടെ​ങ്കി​ലും​ ​വേ​ണു​ ​രാ​ജാ​മ​ണി​ ​തു​ട​രും.​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള​ ​ബ​ന്ധ​മാ​ണ് ​വേ​ണു​ ​രാ​ജാ​മ​ണി​യു​ടെ​ ​ചു​മ​ത​ല​യെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​വാ​ദം

കെ.​വി.​തോ​മ​സ് ​സി.​പി.​എം​-​സം​ഘ​പ​രി​വാർ
ഇ​ട​നി​ല​ക്കാ​ര​ൻ​:​ ​വി.​ഡി.​സ​തീ​ശൻ

കൊ​ല്ലം​:​ ​സി.​പി.​എ​മ്മും​ ​സം​ഘ​പ​രി​വാ​റും​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം​ ​ഊ​ട്ടി​യു​റ​പ്പി​ക്കാ​നു​ള്ള​ ​ലെ​യ്സ​ൺ​ ​ഓ​ഫീ​സ​റാ​യാ​ണ് ​കെ.​വി.​തോ​മ​സി​ന്റെ​ ​നി​യ​മ​ന​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​കോ​ൺ​ഗ്ര​സ് ​വി​ട്ട​ശേ​ഷ​മു​ള്ള​ ​കെ.​വി.​തോ​മ​സി​ന്റെ​ ​ഡ​ൽ​ഹി,​ ​ബം​ഗ​ളൂ​രു​ ​യാ​ത്ര​ക​ൾ​ ​പ​രി​ശോ​ധി​ച്ചാ​ൽ​ ​സം​ഘ​പ​രി​വാ​റു​മാ​യു​ള്ള​ ​ബ​ന്ധം​ ​മ​ന​സി​ലാ​കും.​ ​പ​ല​ ​കാ​ര്യ​ങ്ങ​ളും​ ​ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​ക്കാ​നും​ ​അ​വി​ഹി​ത​ ​ബ​ന്ധ​ങ്ങ​ൾ​ ​നി​ല​നി​റു​ത്താ​നു​മു​ള്ള​ ​ഔ​ദ്യോ​ഗി​ക​ ​ഇ​ട​നി​ല​ക്കാ​ര​നാ​യാ​ണ് ​കെ.​വി.​തോ​മ​സി​ന്റെ​ ​നി​യ​മ​നം.​ ​ശ​മ്പ​ള​മോ​ ​പെ​ൻ​ഷ​നോ​ ​ന​ൽ​കാ​നാ​വാ​ത്ത​ ​പ​രി​താ​പ​ക​ര​മാ​യ​ ​ധ​ന​സ്ഥി​തി​യി​ലൂ​ടെ​ ​ക​ട​ന്നു​പോ​കു​ന്ന​തി​നി​ട​യി​ലും​ ​കോ​ടി​ക​ൾ​ ​ബാ​ദ്ധ്യ​ത​യു​ണ്ടാ​ക്കു​ന്ന​ ​നി​യ​മ​നം​ ​എ​ന്തി​ന് ​വേ​ണ്ടി​യാ​ണെ​ന്ന് ​സ​ർ​ക്കാ​ർ​ ​വ്യ​ക്ത​മാ​ക്ക​ണം.
ഡ​ൽ​ഹി​യി​ൽ​ ​ഓ​ഫീ​സ​ർ​ ​ഓ​ൺ​ ​സ്‌​പെ​ഷ്യ​ൽ​ ​ഡ്യൂ​ട്ടി​യാ​യി​ ​മു​ൻ​ ​ഐ.​എ​ഫ്.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​വേ​ണു​ ​രാ​ജാ​മ​ണി​യും​ ​റ​സി​ഡ​ൻ​ഷ്യ​ൽ​ ​ക​മ്മി​ഷ​ണ​റാ​യി​ ​സൗ​ര​വ് ​ജെ​യ്ൻ​ ​എ​ന്ന​ ​ഐ.​എ.​എ​സു​കാ​ര​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഓ​ഫീ​സും​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​കേ​ര​ള​ ​ഹൗ​സി​ലും​ ​ക​ൺ​ട്രോ​ള​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​ഓ​ഫീ​സു​ണ്ട്.​ ​കൂ​ടാ​തെ​ ​നി​യ​മ​ ​വി​ഭാ​ഗം,​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ,​ ​ടൂ​റി​സം​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ,​ ​നോ​ർ​ക്ക,​ ​കെ.​എ​സ്.​ഇ.​ബി​ ​ഓ​ഫീ​സു​ക​ളും​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​എ​ന്നി​ട്ടും​ ​എ​ന്തി​നാ​ണ് ​ഇ​ങ്ങ​നെ​യൊ​രു​ ​നി​യ​മ​നം.​ ​എ.​സ​മ്പ​ത്തി​ൽ​ ​നി​ന്ന് ​എ​ന്ത് ​പ്ര​യോ​ജ​ന​മാ​ണ് ​കേ​ര​ള​ത്തി​നു​ണ്ടാ​യ​തെ​ന്നും​ ​രാ​ഷ്ട്രീ​യ​ ​ദു​രു​ദ്ദേ​ശ​ത്തോ​ടെ​യു​ള്ള​ ​നി​യ​മ​ന​മാ​ണി​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​കു​റ്റ​പ്പെ​ടു​ത്തി.

കെ.​വി.​തോ​മ​സി​ന്റെ​ ​നി​യ​മ​നം
വെ​ല്ലു​വി​ളി​:​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ്

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും​ ​ആ​ശ്രി​ത​ ​വ​ത്സ​ല​നാ​യ​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​കേ​ര​ള​ത്തി​ന്റെ​ ​പ്ര​ത്യേ​ക​ ​പ്ര​തി​നി​ധി​യാ​യി​ ​കെ.​വി.​തോ​മ​സി​നെ​ ​ഡ​ൽ​ഹി​യി​ൽ​ ​നി​യ​മി​ച്ച​ത് ​ജ​ന​ങ്ങ​ളോ​ടു​ള്ള​ ​വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​എം.​പി.​ ​റ​സി​ഡ​ന്റ് ​ക​മ്മി​ഷ​ണ​റും​ ​എം.​പി​മാ​രും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ​ ​പ്രാ​തി​നി​ധ്യം​ ​ഉ​ള്ള​പ്പോ​ൾ​ ​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​യു​ടെ​ ​പാ​ഴ്‌​ചെ​ല​വാ​ണ് ​വ​രു​ത്തി​വ​യ്ക്കു​ന്ന​ത്.​ ​മു​ൻ​ ​പ്ര​തി​നി​ധി​ ​എ.​സ​മ്പ​ത്ത് ​ഇ​രു​പ​ത് ​മാ​സം​ ​കൊ​ണ്ട് ​ഏ​ഴ് ​കോ​ടി​ ​രൂ​പ​യാ​ണ് ​നേ​ടി​യ​ത്.​ ​ക​ടം​ ​വാ​ങ്ങി​യ​ ​പ​ണം​ ​ധൂ​ർ​ത്ത​ടി​ക്കു​ന്ന​തി​ന് ​സ​മ്മ​തം​ ​കൊ​ടു​ത്തു​കൊ​ണ്ട് ​ഗ​വ​ർ​ണ​റും​ ​ധൂ​ർ​ത്തി​ന്റെ​ ​കാ​വ​ലാ​ളാ​യി​ ​മാ​റി​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​രോ​പി​ച്ചു.

കെ.​വി.​തോ​മ​സി​ന്റെ​ ​നി​യ​മ​നം,​ ​ഉ​ദ്ദേ​ശം​ ​വ്യ​ക്ത​മാ​ക്ക​ണം​:​ ​പി.​സി.​തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ചെ​ല​വ് ​ചു​രു​ക്ക​ണ​മെ​ന്ന് ​ധ​ന​മ​ന്ത്രി​ ​പ​റ​ഞ്ഞ് ​ദി​വ​സ​ങ്ങ​ൾ​ ​പി​ന്നി​ട്ട​പ്പോ​ൾ​ ​ന​ട​ത്തി​യ​ ​കെ.​വി.​തോ​മ​സി​ന്റെ​ ​നി​യ​മ​നം​ ​കൊ​ണ്ട് ​സ​ർ​ക്കാ​ർ​ ​എ​ന്താ​ണ് ​ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​(​ജോ​സ​ഫ്)​ ​വി​ഭാ​ഗം​ ​നേ​താ​വ് ​പി.​സി.​തോ​മ​സ് ​പ​റ​ഞ്ഞു.​ ​ഇ​ങ്ങ​നെ​യാ​ണോ​ ​ചെ​ല​വ് ​ചു​രു​ക്ക​ൽ​ ​എ​ന്ന​റി​യാ​ൻ​ ​ആ​ഗ്ര​ഹ​മു​ണ്ട്.​ ​ഇ​നി​യും​ ​ആ​രെ​യെ​ങ്കി​ലും​ ​കി​ട്ടു​മോ​ ​എ​ന്ന​റി​യാ​ൻ​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ചാ​ക്കു​മാ​യി​ ​ന​ട​ക്കു​ക​യാ​ണെ​ന്നും​ ​പി.​സി.​തോ​മ​സ് ​ആ​രോ​പി​ച്ചു.

ന​ക്കാ​പ്പി​ച്ച​ ​ക​ണ്ട്
പോ​കു​ന്ന​വ​ർ​ക്ക്
ഇ​ട​മി​ല്ല​:​ ​മു​ര​ളി

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​വി.​ ​തോ​മ​സി​ന് ​ശ​മ്പ​ള​വും​ ​കേ​ര​ളാ​ ​ഹൗ​സി​ൽ​ ​ഒ​രു​ ​മു​റി​യും​ ​കി​ട്ടു​മെ​ന്നും​ ​ഇ​ത്ത​രം​ ​ന​ക്കാ​പ്പി​ച്ച​ ​ക​ണ്ട് ​പോ​കു​ന്ന​വ​ർ​ക്ക് ​കോ​ൺ​ഗ്ര​സി​ൽ​ ​ഇ​ട​മി​ല്ലെ​ന്നും​ ​കെ.​ ​മു​ര​ളീ​ധ​ര​ൻ​ ​എം.​പി​യു​ടെ​ ​പ​രി​ഹാ​സം.
മു​ൻ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വും​ ​കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന​ ​കെ.​വി.​ ​തോ​മ​സി​നെ​ ​കാ​ബി​ന​റ്റ് ​റാ​ങ്കോ​ടെ​ ​ഡ​ൽ​ഹി​യി​ൽ​ ​കേ​ര​ള​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​ത്യേ​ക​ ​പ്ര​തി​നി​ധി​യാ​യി​ ​നി​യ​മി​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​ത്തോ​ടാ​യി​രു​ന്നു​ ​മു​ര​ളീ​ധ​ര​ന്റെ​ ​പ്ര​തി​ക​ര​ണം.​പോ​കു​ന്ന​വ​രെ​ക്കു​റി​ച്ച് ​താ​ൻ​ ​പ്ര​ത്യേ​കി​ച്ചൊ​ന്നും​ ​പ​റ​യു​ന്നി​ല്ല.​ ​പോ​കു​ന്ന​വ​രൊ​ക്കെ​ ​പൊ​യ്ക്കോ​ട്ടെ.​ ​അ​തു​കൊ​ണ്ട് ​അ​വ​ർ​ക്ക് ​മാ​ന​സി​ക​മാ​യി​ ​സ​മാ​ധാ​നം​ ​കി​ട്ടു​മെ​ങ്കി​ൽ​ ​ന​ല്ല​ത്.​ ​പ​ക്ഷേ,​ ​ഈ​ ​കി​ട്ടു​ന്ന​ ​പ​ദ​വി​യി​ലൊ​ന്നും​ ​അ​ത്ര​ ​വ​ലി​യ​ ​കാ​ര്യ​മി​ല്ല.​ ​കേ​ര​ള​ ​ഹൗ​സി​ൽ​ ​ഒ​രു​ ​റൂം​ ​കി​ട്ടും.​ ​ശ​മ്പ​ള​വു​മു​ണ്ടാ​കും.​ ​സു​ഖ​മാ​യി​ട്ടി​രി​ക്കാം​-​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​‌​ഞ്ഞു.

ജോ​ഡോ​ ​യാ​ത്ര​യി​ൽ​ ​സി.​പി.​എം
പ​ങ്കെ​ടു​ക്ക​ണം​:​ ​ചെ​ന്നി​ത്തല

കോ​ഴി​ക്കോ​ട്:​ ​സി.​പി.​എം​ ​ദേ​ശീ​യ​ ​താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​ണ് ​മു​ൻ​തൂ​ക്കം​ ​ന​ൽ​കു​ന്ന​തെ​ങ്കി​ൽ​ ​രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ​ ​ജോ​ഡോ​ ​യാ​ത്രാ​ ​സ​മാ​പ​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ​കെ.​പി.​സി.​സി​ ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സി.​പി.​ഐ​യെ​ ​മാ​തൃ​ക​യാ​ക്കു​ക​യാ​ണ് ​വേ​ണ്ട​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
പാ​ർ​ട്ടി​യി​ൽ​ ​വി​ഭാ​ഗീ​യ​ ​പ്ര​വ​ർ​ത്ത​നം​ ​പാ​ടി​ല്ല.​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​നാ​ണ് ​പാ​ർ​ട്ടി​യി​ലെ​ ​അ​വ​സാ​ന​ ​വാ​ക്ക്.​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സം​ ​ഉ​ണ്ടെ​ങ്കി​ൽ​ ​അ​ത് ​പാ​ർ​ട്ടി​ ​വേ​ദി​യി​ലാ​ണ് ​പ​റ​യേ​ണ്ട​ത്.​ ​സ്ഥാ​നം​ ​ന​ൽ​കി​ ​നേ​താ​ക്ക​ളെ​ ​പാ​ട്ടി​ലാ​ക്കു​ന്ന​ ​മോ​ദി​യു​ടെ​ ​ത​ന്ത്ര​മാ​ണ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​കേ​ര​ള​ത്തി​ൽ​ ​ന​ട​ത്തു​ന്ന​ത്.​ ​കെ.​വി.​ ​തോ​മ​സി​നൊ​പ്പം​ ​ഒ​രാ​ൾ​ ​പോ​ലും​ ​കോ​ൺ​ഗ്ര​സ് ​വി​ട്ടി​ട്ടി​ല്ല.​ ​അ​ദ്ദേ​ഹ​ത്തി​ന് ​ഇ​പ്പോ​ഴെ​ങ്കി​ലും​ ​സ്ഥാ​നം​ ​ന​ൽ​കി​യ​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KVTHOMAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.