SignIn
Kerala Kaumudi Online
Thursday, 19 September 2024 4.10 AM IST

ബ്രിഗേഡിയർ ലളിത് ശർമ്മ ചുമതലയേറ്റു

Increase Font Size Decrease Font Size Print Page
sarma

തിരുവനന്തപുരം : പാങ്ങോട് മിലിട്ടറി സ്റ്റേഷന്റെ പുതിയ കമാൻഡറായി ബ്രിഗേഡിയർ ലളിത് ശർമ്മ, എസ്.സി, എസ്.എം ചുമതലയേറ്റു.

ശൗര്യ ചക്ര, സേനാ മെഡൽ എന്നീ ഗാലന്ററി അവാർഡുകൾ, ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻഡേഷൻ കാർഡ്, ജിഒസി-ഇൻ-സി വെസ്റ്റേൺ കമാൻഡ് കമൻഡേഷൻ കാർഡ്, പരാക്രം പദക് എന്നിങ്ങനെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. കരസേനയുടെ 3 ഗ്രനേഡിയറിൽ കമ്മീഷൻ ചെയ്ത അദ്ദേഹം പിന്നീട് അതേ സേനാ വിഭാഗത്തിന്റെ കമാൻഡറായും പ്രവർത്തിച്ചു.

എച്ച്.ആർ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി ഇൻസ്ട്രക്ടർ, സ്റ്റാഫ് നിയമനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ ലോകകപ്പുകളിലും റിയോ ഒളിംപിക്‌സിലും ഇന്ത്യൻ ആർമി ഷൂട്ടിംഗ് ടീമിന്റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഷൂട്ടിംഗ് വിഭാഗത്തിൽ അന്താരാഷ്ട്ര അംഗീകൃത ജൂറി കൂടിയാണ്. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇന്ത്യൻ ആർമി സൈനികർ നിർണായക പങ്കു വഹിച്ച മലബാർ സഹയോഗ് എന്ന ഓപ്പറേഷനിടെയാണ് അദ്ദേഹത്തിന് പുതിയ ചുമതല ലഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LALITH SARMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.