SignIn
Kerala Kaumudi Online
Thursday, 19 September 2024 7.52 AM IST

ലാംഡ ടെസ്റ്റിന് ഒരു മാസം സ്റ്റേ

Increase Font Size Decrease Font Size Print Page
lamda-test

കൊച്ചി: ബി.എസ് 6, ബി.എസ് 4 വിഭാഗം പെട്രോൾ വാഹനങ്ങളുടെ പുകപരിശോധനയ്ക്കുള്ള ലാംഡ ടെസ്റ്റ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. ലാംഡ പോയിന്റ് ഒഴിവാക്കി പുക പരിശോധനാ വിവരം ചേർക്കാൻ കഴിയുന്ന തരത്തിൽ വാഹൻ - പരിവാഹൻ പോർട്ടൽ ഒരുമാസത്തേക്ക് റീസെറ്റ് ചെയ്യാനും ജസ്റ്റിസ് സതീഷ് നൈനാൻ കേന്ദ്ര ഗതാഗത മന്ത്രാലയത്തോടും നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിനോടും നിർദ്ദേശിച്ചു. ലാംഡ പരിശോധന നടത്താൻ നിലവിലുള്ള യന്ത്രങ്ങൾക്ക് ഗുണനിലവാരമില്ലെന്നും പലപ്പോഴും തെറ്റായ ഫലമാണ് ലഭിക്കുന്നതെന്നും ചൂണ്ടിക്കാട്ടി പൊല്യൂഷൻ ടെസ്റ്റിംഗ് കേന്ദ്രം ഉടമകളായ അബ്ദുൾ ജബ്ബാർ, ടി.കെ. സുകുമാർ തുടങ്ങിയവർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കഴിഞ്ഞ ഡിസംബറിലാണ് ബി.എസ് 6 വാഹനങ്ങൾക്ക് ലാംഡ പരിശോധന കേന്ദ്രസർക്കാർ നിർബന്ധമാക്കിയത്. ഫെബ്രുവരിയിൽ ബി.എസ് 4 വാഹനങ്ങൾക്കും ഇതു ബാധകമാക്കി. ഇതിനു പര്യാപ്തമായ യന്ത്രങ്ങൾ ലഭ്യമല്ലാത്തതിനാൽ പരിശോധന മുടങ്ങിക്കിടക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LAMDA TEST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.