തിരുവനന്തപുരം:കേരള ലായേഴ്സ് ക്ളാർക്ക് അസോസിയേഷൻ ഏഴാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കുടുംബ സംഗമം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.
അഭിഭാക്ഷക ഗുമസ്ഥൻമാർക്ക് ഓണം പ്രമാണിച്ച് സർക്കാരിന്റെ വകയായി സബ്സിഡി നിരക്കിൽ ഓണക്കിറ്റുകൾ കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു..
കേരള ഹൈക്കോടതി അഡീ.അഡ്വക്കേറ്റ് ജനറൽ കെ.പി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്, എം.വിൻസെന്റ്, കെ.എൽ.സി.എ സംസ്ഥാന അച്ചടക്ക സമിതി ചെയർമാൻ എ.പി ബാലകൃഷ്ണൻ, സ്വാഗതസംഘം ജനറൽ കൺവീനർ എസ്.തുളസീധരൻ നായർ,സംസ്ഥാന ട്രഷറർ ഷാജു കാട്ടുമാത്ത്,കെ.എൽ.സി.എ തൃശൂർ ജില്ലാ പ്രസിഡന്റ് എം.ജി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.ഇന്ന് ചന്ദ്രശേഖരൻായർ സ്റ്റേഡിയം ഒളിമ്പിയ ഹാളിൽ നടക്കുന്ന സെമിനാർ രാവിലെ 10ന് ജസ്റ്റിസ് എൻ.നഗരേഷ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |