
മുടപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വരാൻ പോകുന്നത് എൽ.ഡി.എഫിന്റെ മൂന്നാം ഊഴമായിരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കഴിഞ്ഞ പത്തു വർഷക്കാലം കേരളം കണ്ടത് നന്മയുടെ ഭരണമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൽ.ഡി.എഫ് തെക്കൻ മേഖലാ ജാഥയുടെ ചിറയിൻകീഴിലെ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ ബിനോയ് വിശ്വം.
" തേരെ നാം ..മേരേ നാം ...എൽ.ഡി. എഫ് " എന്ന മുദവാക്യമുയർത്തിയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത് . അർഹരായവർക്ക് പാർപ്പിടം നൽകിയ ,വിദ്യാഭ്യാസം നൽകിയ ,ഭക്ഷണം നൽകിയ ഭരണമാണ് പത്തു വർഷങ്ങളായി കേരളത്തിൽ നടന്നത് .അതിന്റെ തുടച്ചയാണ് ഇനി വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.പുളിമൂട് ഇമാബി ഹാൾ ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |