
കൽപറ്റ: മുസ്ലിംലീഗ് മുണ്ടക്കൈചൂരൽമല പുനരധിവാസത്തിന്റെ ഭാഗമായ 105 വീടുകളിൽ 51 വീടുകളുടെ സമർപ്പണം തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രൊജക്ട് സൈറ്റിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മുഖ്യാതിഥിയാകും. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിക്കും. സർക്കാർ നൽകുന്ന വീട് വേണ്ടെന്നുവച്ച് മുസ്ലിംലീഗിന് അപേക്ഷ നൽകിയ സർക്കാർ ലിസ്റ്റിലുള്ളവരെയാണ് ഗുണഭോക്താക്കളായി പരിഗണിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |