തിരുവനന്തപുരം:കാർഷിക വ്യവസായങ്ങൾക്ക് 5% പലിശ നിരക്കിൽ പത്തുവർഷത്തെ തിരിച്ചടവ് കാലാവധിയിൽ കെ.എഫ്.സി.വായ്പ നൽകുന്ന പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. കുറഞ്ഞവായ്പ 5ലക്ഷവും കൂടിയത് 10കോടിയുമാണ്. രണ്ടുവർഷം മോറട്ടോറിയം കിട്ടും.കാർഷികോത്പന്നങ്ങൾ,പാൽ എന്നീ വ്യവസായങ്ങൾക്ക് വായ്പ കിട്ടും. കോൾഡ് സ്റ്റോറേജ്,ഗോഡൗൺ എന്നിവയും പരിഗണിക്കും.നിലവിലുളളവ മെച്ചപ്പെടുത്താനും വായ്പ ഉപയോഗിക്കാമെന്ന് കെ.എഫ്.സി. സി.എം.ഡി.സഞ്ജയ് കൗൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |