തിരുവനന്തപുരം: ലോക്ക് ഡൗണിലെ പുതിയ നിയന്ത്രണങ്ങളും ഇളവുകളും ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽ വന്നു. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ആറ്, പന്ത്രണ്ട്, പതിനെട്ട് ശതമാനം, അതിന് മുകളിൽ എന്നിങ്ങനെ കണക്കാക്കിയാണ് നിയന്ത്രണം. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സമ്പൂർണ നിയന്ത്രണം തുടരും.
എ, ബി കാറ്റഗറികളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ഓഫീസുകൾക്ക് 50% ജീവനക്കാരുമായി പ്രവർത്തിക്കാം. സി കാറ്റഗറിയിൽ 25 % ജീവനക്കാർ
എ, ബി കാറ്റഗറിയിൽ പരമാവധി 15 ആളുകളെ ഉൾപ്പെടുത്തി ആരാധനാലയം തുറക്കാം
എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലുൾപ്പെടെ പരീക്ഷ നടത്താം
എ, ബി കാറ്റഗറിയിൽ ടെലിവിഷൻ സീരിയലുകളുടെ ഇൻഡോർ ഷൂട്ടിംഗ് അനുവദിക്കും
സി, ഡി വിഭാഗങ്ങളിൽപ്പെടുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾക്ക് സ്റ്റോപ്പുണ്ടാകില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |