ബേപ്പൂർ: ബസ്സ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് ബൈക്കിലെത്തി കഞ്ചാവ് വില്പന നടത്തുന്ന യുവാവിനെ ബേപ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിൽ നിന്ന് 18 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഈ ഭാഗത്ത് ലഹരിവില്പന സജീവമായ സാഹചര്യത്തിൽ പൊലീസ് ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് യുവാവിനേയും ബൈക്കും കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും. ബേപ്പൂർ ഹാർബറിലെ ബോട്ടുകളിൽ നിന്നും സമീപത്തെ കടകളിൽ നിന്നും സ്ഥിരം മോഷ്ടാവാണന്ന് സംശയിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയെ ഇന്നലെ മത്സ്യ തൊഴിലാളികൾ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഹാർബർ റോഡിലെ ഒരു സ്ഥാപനത്തിൻ്റെ സ്റ്റീൽ പൂട്ട് കരികല്ല് ഉപയോഗിച്ച് കുത്തി തുറക്കുവാൻ ശ്രമിക്കുന്നത് സമീപ സ്ഥലത്തെ സിസി ടിവിയിൽ പതിഞ്ഞതിനെ തുടർന്നാണ് മത്സ്യ തൊഴിലാളികൾ അന്യ സംസ്ഥാന തൊഴിലാളിയെ പിടികൂടിയത്. ബോട്ടിൽ മത്സ്യബന്ധനത്തിന് പോകാതെ മോഷണം തൊഴിലാക്കിയ അന്യ സംസ്ഥാന തൊഴിലാളികളുടെ ഒരു സംഘം ഹാർബർ കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ടെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |