കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതിയുടെ ഉത്തരവു സ്റ്റേ ചെയ്ത സാഹചര്യത്തിൽ ഇതിനകം അറസ്റ്റിലായ മൂന്നു പ്രതികളെ മോചിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പാലക്കാട് ചരിവിൽ വീട്ടിൽ ബിജു, പടിഞ്ഞാറേ പള്ളക്കുരിയ്ക്കൽ വീട്ടിൽ സിദ്ദിഖ്, കുന്നത്തു വീട്ടിൽ അനീഷ് എന്നിവരെ മോചിപ്പിക്കാനാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരെ ഹർജി നൽകിയ ഷംസുദ്ദീൻ, അബൂബക്കർ, നജീബ്, ജെയ്ജുമോൻ, അബ്ദുൾ കരീം, സജീവ്, മുനീർ എന്നീ പ്രതികൾക്കും സ്റ്റേ ബാധകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ വിശദമായ വാദം കേൾക്കാൻ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ നൽകിയ ഹർജിയിലെ രേഖകൾ ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |