SignIn
Kerala Kaumudi Online
Thursday, 19 September 2024 6.25 AM IST

മാജിക് പ്ലാനറ്റിൽ ജാലവിദ്യയോടെ സ്വാതന്ത്ര്യദിനാഘോഷം

Increase Font Size Decrease Font Size Print Page
majic

കഴക്കൂട്ടം : ഭിന്നശേഷിക്കുട്ടികൾ ഒരുക്കിയ ദേശീയോദ്ഗ്രഥന സന്ദേശ ജാലവിദ്യയോടെ മാജിക് പ്ലാനറ്റിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ തുടങ്ങി.വിജിലൻസ് (എക്‌സൈസ്) എസ്.പി മുഹമ്മദ് ഷാഫി.കെ ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യാഗേറ്റിന്റെ മാതൃകയ്ക്ക് മുമ്പിൽ ഭിന്നശേഷിക്കുട്ടികളുടെയും മാജിക് പ്ലാനറ്റിലെ കലാവിഭാഗം പ്രവർത്തകരുടെയും നേതൃത്വത്തിൽ വിഘടനവാദത്തിനും തീവ്രവാദത്തിനുമെതിരെയുള്ള പ്രത്യേക ജാലവിദ്യ അവതരിപ്പിച്ചു. തുടർന്ന് ഫന്റാസിയ ആഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടിയിൽ ഭിന്നശേഷിക്കുട്ടികളുടെ സ്വാതന്ത്ര്യദിന സന്ദേശ ജാലവിദ്യ, ദേശഭക്തിഗാനം, ദേശീയോദ്ഗ്രഥന നൃത്തം, വന്ദേമാതരം ഫ്യൂഷന്‍ മ്യൂസിക് എന്നിവ അരങ്ങേറി. മാജിക് പ്ലാനറ്റ് മാനേജർ ബിജുരാജ് സുരേന്ദ്രൻ, ഹരി.എസ്, പ്രോജക്ട് ഓഫീസർ പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MAGIC PLANET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.